ഹൈദരാബാദ്: സ്ത്രീധനമായി നല്‍കിയ ഫര്‍ണിച്ചറുകള്‍ ഇഷ്ടപ്പെടാത്തതില്‍ വരന്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്‍മാറി. വധുവിന്റെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയ പഴയ ഫര്‍ണിച്ചറുകളാണെന്ന് ആരോപിച്ചാണ് വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയത്.
വരന്‍ എത്താത്തതിന്റെ കാരണം അന്വേഷിച്ച് വരന്റെ വീട്ടില്‍ പോയ തന്നോട് അവിടെയുള്ളവര്‍ മോശമായി പെരുമാറിയെന്നാണ് വധുവിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങള്‍ ആവശ്യപ്പെട്ട സാധനങ്ങള്‍ നല്‍കിയിട്ടില്ലെന്നും ഫര്‍ണിച്ചറുകളും പഴയതാണെന്നും അവര്‍ പറഞ്ഞു. അവര്‍ കല്യാണത്തിനെത്താന്‍ വിസമ്മതിച്ചു. വിവാഹത്തിന് എല്ലാം ബന്ധുക്കളെയും അതിഥികളെയും ക്ഷണിച്ച് ഒരു വലിയ വിരുന്ന് തന്നെ ഒരുക്കിയിരുന്നു. എന്നാല്‍ വരന്‍ വിവാഹത്തിനെത്തിയില്ലെന്ന് പിതാവ് കൂട്ടിച്ചേര്‍ത്തു.
സ്ത്രീധനമായി മറ്റ് സാധനങ്ങള്‍ക്കൊപ്പം ഫര്‍ണിച്ചറുകളും വരന്റെ വീട്ടുകാര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഉപയോഗിച്ച ഫര്‍ണിച്ചറുകളാണ് വധുവിന്റെ വീട്ടുകാര്‍ നല്‍കിയത്. അിനാല്‍ വരന്റെ വീട്ടുകാര്‍ അത് നിരസിക്കുകയും വിവാഹദിവസം ഹാജരാകാതിരിക്കുകയും ചെയ്തുവെന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പറഞ്ഞു. ഐപിസിയിലെയും സ്ത്രീധന നിരോധന നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും പോലീസ് അറിയിച്ചു.