സ്ഥിരമായി ഹെഡ്‌ഫോൺ ഉപയോഗിക്കാറുണ്ടോ..? എങ്കിൽ സൂക്ഷിക്കുക, ഈ രോഗങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്….

0
419

പുറത്തുള്ള അനാവശ്യ ശബ്ദങ്ങൾ കേൾക്കാതിരിക്കാനും സംഗീതമോ, സിനിമയോ സ്വസ്ഥമായി ആസ്വദിക്കാനുമെല്ലാമാണ് ഹെഡ്‌ഫോൺ ഉപയോഗിക്കുന്നത്. തിരക്കുപിടിച്ച കാലത്ത് മൊബൈലും ഹെഡ്‌ഫോണും അത്യാവശ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു ദിവസം മണിക്കൂറുകളോളമാണ് ഹെഡ്‌ഫോൺ ഉപയോഗിക്കുന്നത്. എന്നാൽ സ്ഥിരമായി മണിക്കൂറുകളോളം ഹെഡ്‌ഫോൺ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. മണിക്കൂറുകൾ നീളുന്ന ഹെഡ്ഫോൺ ഉപയോഗം ചെവിക്ക് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കും. ഉയർന്ന ശബ്ദത്തിൽ ഹെഡ്ഫോണുകൾ ഉപയോഗിച്ച് പാട്ടുകേൾക്കുന്നതും കേൾവിശേഷിയെ സാരമായി ബാധിക്കും.

സുരക്ഷിതമല്ലാത്ത ശ്രവണ രീതികൾ മൂലം ലോകമെമ്പാടുമുള്ള ഒരു ബില്യൺ യുവാക്കൾക്ക് കേൾവിശക്തി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) യുടെ കണക്കുകളും വ്യക്തമാക്കുന്നുണ്ട്. ദിവസേന മണിക്കൂറുകളോളം ഹെഡ്ഫോണോ ഇയർഫോണോ ഉപയോഗിക്കുന്നതിന്റെ ചില പാർശ്വഫലങ്ങൾ ഇതാ:

കേൾവിക്കുറവ്

ഇയർഫോണിൽ നിന്നോ ഹെഡ്ഫോണിൽ നിന്നോ ഉയർന്ന ശബ്ദത്തിൽ തുടർച്ചയായി സംഗീതം കേൾക്കുന്നത് കേൾവിയെ ബാധിക്കും. ചെവികളുടെ കേൾവിശക്തി 90 ഡെസിബെൽ മാത്രമാണ്. തുടർച്ചയായി കേൾക്കുന്നതിലൂടെ 40-50 ഡെസിബെൽ ആയി കുറയുന്നു.. പിന്നീട് കേൾവി ശക്തി വല്ലാതെ കുറയുകയും ചെയ്യും.

ഹൃദ്രോഗ സാധ്യത

സംഗീതം കേൾക്കുന്നത് ചെവിക്കും ഹൃദയത്തിനും നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇത് ഹൃദയമിടിപ്പ് വേഗത്തിലാക്കുക മാത്രമല്ല, ഹൃദയത്തിന് കാര്യമായ തകരാറുണ്ടാക്കുകയും ചെയ്യുന്നു.

തലവേദന

ഹെഡ്ഫോണിൽ നിന്നും ഇയർഫോണിൽ നിന്നും പുറപ്പെടുവിക്കുന്ന വൈദ്യുതകാന്തിക തരംഗങ്ങൾ തലച്ചോറിനെയും ബാധിക്കും. ഇതിന്റെ ഫലമായ തലവേദനയും മൈഗ്രേനും ഉണ്ടാക്കുകയും ചെയ്യുന്നു. ഇതുമൂലം ഉറക്കക്കുറവും ഉറക്കമില്ലായ്മക്കും വരെ കാരണമാകും.

ചെവിയിലെ അണുബാധ

ഇയർഫോണുകൾ ചെവിയിൽ തിരുകുന്നത് വായുസഞ്ചാരത്തിന് തടസമാകും. ഇതുമൂലം ചെവിയിൽ പലവിധ അണുബാധക്കും കാരണമാകും. മറ്റൊരാളുടെ ഹെഡ് ഫോണുകളാണ് നിങ്ങളും ഉപയോഗിക്കുന്നതെങ്കിൽ രോഗങ്ങൾ പകരാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇയർഫോൺ മറ്റാളുകളുമായി പങ്കിടരുതെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

സമ്മർദ്ദവും ഉത്കണ്ഠയും

ഹെഡ്ഫോണുകളുടെ ദീർഘകാല ഉപയോഗം ഒരു വ്യക്തിയുടെ സാമൂഹിക ജീവിതത്തെയും മാനസികാരോഗ്യത്തെയും ഒപ്റ്റിമൽ തലത്തിൽ പ്രവർത്തിക്കാനുള്ള കഴിവിനെയും ബാധിക്കുമെന്നും പഠനറിപ്പോർട്ട് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here