കു​ടും​ബ​ങ്ങ​ൾ​ക്ക്​ ഒ​ന്നി​ച്ചു​വ​രാ​ൻ ഗ്രൂ​പ്​ വി​സ അ​നു​വ​ദി​ക്കും

0
207

ദു​ബൈ: കു​ടും​ബ​ങ്ങ​ൾ​ക്ക്​ വി​നോ​ദ​സ​ഞ്ചാ​രം, ചി​കി​ത്സ, രോ​ഗി​യോ​ടൊ​പ്പം അ​നു​ഗ​മി​ക്ക​ൽ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ യാ​ത്ര ചെ​യ്യു​ന്ന​തി​ന്​ ഗ്രൂ​പ്​ വി​സ അ​നു​വ​ദി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ. ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി, സി​റ്റി​സ​ൺ​ഷി​പ്, ക​സ്റ്റം​സ് ആ​ൻ​ഡ് പോ​ർ​ട്ട് സെ​ക്യൂ​രി​റ്റി​യാ​ണ് (ഐ.​സി.​പി) ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇന്ത്യൻ ജനപ്രിയനെ ഈ രാജ്യത്തും എത്തിച്ച് മാരുതി

സ്മാ​ർ​ട്ട് ചാ​ന​ലു​ക​ളി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന വി​സ, എ​ൻ​ട്രി പെ​ർ​മി​റ്റു​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 15 സേ​വ​ന​ങ്ങ​ൾ അ​പ്‌​ഡേ​റ്റ് ചെ​യ്ത​ത്​ അ​റി​യി​ച്ചാ​ണ്​ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 60, 180 ദി​ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള സിം​ഗി​ൾ, മ​ൾ​ട്ടി​പ്പി​ൾ എ​ൻ​ട്രി വി​സ​ക​ളാ​ണ്​ ഇ​ത്ത​ര​ത്തി​ൽ ല​ഭി​ക്കു​ക. ഇ​തു​ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ പ്ര​വാ​സി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ ഉ​പ​കാ​ര​പ്പെ​ടു​ന്ന സം​വി​ധാ​ന​മാ​കു​മി​ത്. 90 ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ക വി​സ ഉ​ട​മ​ക​ൾ​ക്ക് 30 ദി​വ​സ​ത്തേ​ക്ക് ഒ​റ്റ​ത്ത​വ​ണ വി​സ നീ​ട്ട​ലി​നും പു​തി​യ പ​രി​ഷ്ക​ര​ണം അ​നു​മ​തി ന​ൽ​കു​ന്നു​ണ്ട്. 1000 ദി​ർ​ഹ​മാ​ണ്​ ഇ​തി​ന്​ ചെ​ല​വ്​ വ​രു​ന്ന​ത്.

ജനപ്രീതിയില്‍ ആര് മുന്നില്‍? കന്നഡ നായക നടന്മാരിലെ ടോപ്പ് 5 ലിസ്റ്റ്

എ​ന്നാ​ൽ, രാ​ജ്യം​വി​ട്ട്​ പു​തി​യ വി​സ​യി​ൽ വ​രു​മ്പോ​ൾ ര​ണ്ടോ മൂ​ന്നോ മാ​സം താ​മ​സി​ക്കാ​ൻ ക​ഴി​യും. യു.​എ.​ഇ താ​മ​സ വി​സ​യു​ള്ള​വ​ർ​ക്ക്​ മാ​താ​പി​താ​ക്ക​ൾ, പ​ങ്കാ​ളി, മ​ക്ക​ൾ എ​ന്നി​വ​രെ സ്വ​ന്തം സ്​​പോ​ൺ​സ​ർ​ഷി​പ്പി​ൽ 90 ദി​വ​സ​ത്തെ വി​സ​യി​ൽ കൊ​ണ്ടു​വ​രാ​നും പു​തി​യ പ​രി​ഷ്ക​ര​ണം വ​ഴി സാ​ധി​ക്കും.

കു​റ​ഞ്ഞ​ത് 8000 ദി​ർ​ഹ​മോ അ​തി​ൽ കൂ​ടു​ത​ലോ ശ​മ്പ​ള​മു​ള്ള​വ​ർ​ക്കാ​ണ് വ്യ​ക്തി​ഗ​ത വി​സ ല​ഭി​ക്കു​ക. കൂ​ടാ​തെ സ്വ​ന്തം പേ​രി​ൽ കെ​ട്ടി​ട വാ​ട​ക​ക്ക​രാ​ർ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും നി​ബ​ന്ധ​ന​യു​ണ്ട്.

ഇരുപത്തിയൊന്നുകാരന്‍റെ കാഴ്ച നഷ്ടപ്പെട്ടു; കാരണമായ സംഭവം ഏവരും ശ്രദ്ധിക്കേണ്ടത്…

അ​തു​പോ​ലെ ആ​റു​മാ​സ​ത്തി​ൽ കൂ​ടു​ത​ൽ കാ​ലാ​വ​ധി​യു​ണ്ടെ​ങ്കി​ൽ റെ​സി​ഡ​ൻ​സി വി​സ പു​തു​ക്കു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​മു​ണ്ട്.പാ​സ്‌​പോ​ർ​ട്ട് അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ വി​ര​ല​ട​യാ​ള​ത്തി​ൽ​നി​ന്ന് നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ത്തി​ലെ പൗ​ര​ന്മാ​ർ​ക്ക് ഇ​ള​വ് ന​ൽ​കു​ന്ന​ത​ട​ക്കം മ​റ്റു ന​ട​പ​ടി​ക​ളും പ്ര​ഖ്യാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here