വരനെ കാണാതായി; വിവാഹം കൂടാനെത്തിയ യുവാവ് വധുവിന് മിന്ന് ചാര്‍ത്തി

0
294

തലയോലപ്പറമ്പ്: കല്യാണത്തലേന്ന് വരനെ കാണാതായി. പിറ്റേന്ന് നേരത്തേ പറഞ്ഞുറപ്പിച്ച അതേസമയത്ത് മറ്റൊരു യുവാവ് നിക്കാഹ് ചെയ്തു.

തലയോലപ്പറമ്പ് നദ്വത്ത് നഗര്‍ കോട്ടൂര്‍ ഫാത്തിമ ഷഹനാസിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുമീറാണ്, പറഞ്ഞുറപ്പിച്ച വരനെത്തില്ലെന്നറിഞ്ഞ് ഫാത്തിമയെ വിവാഹംചെയ്തത്.

ഞായറാഴ്ച വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും കഴിഞ്ഞപ്പോഴാണ്, തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാതായ വിവരം അറിഞ്ഞത്.
നദ്വത്ത് നഗര്‍ കെ.കെ.പി.ജെ. ഓഡിറ്റോറിയത്തില്‍ നടന്ന നിക്കാഹിന് ഷാജഹാന്‍ മൗലവി നേതൃത്വംനല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here