കേരള – കർണാടക അതിർത്തിയിൽ കടുവയുടെ ആക്രമണത്തിൽ മുത്തച്ഛനും കൊച്ചുമകനും കൊല്ലപ്പെട്ടു

0
256

കൊടക്/ കർണാടക: കർണാടകയിൽ കടുവയുടെ ആക്രമണത്തിൽ 75-കാരനും കൊച്ചുമകനും കൊല്ലപ്പെട്ടു. മുത്തച്ഛനായ രാജുവും കൊച്ചുമകൻ ചേതനുമാണ് (18) കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിവിധയിടങ്ങളിലായിട്ടാണ് ഇരുവരും കടുവയുടെ ആക്രമണത്തിന് ഇരയായതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നത്.

Read Also:പ്രണയദിനം ആഘോഷമാക്കാൻ 15 മില്യൺ ദിർഹം സമ്മാനമൊരുക്കി ബിഗ് ടിക്കറ്റ്

കേരള അതിർത്തിയോട് ചേർന്ന് കിടക്കുന്ന പൊന്നംപേട്ട് താലൂക്കിലെ പല്ലേരി ഗ്രാമത്തിൽ വെച്ച് ഇന്ന് പുലർച്ചെ ആയിരുന്നു 75കാരനായ തോട്ടം തൊഴിലാളി കടുവയുടെ ആക്രമണത്തിന് ഇരയാകുന്നത്. ഞായറാഴ്ചയായിരുന്നു രാജുവിന്റെ കൊച്ചുമകൻ ചേതൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ചേതന്റെ പിതാവ് മധുവിനും കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Also:പ്രണയദിനം ആഘോഷമാക്കാൻ 15 മില്യൺ ദിർഹം സമ്മാനമൊരുക്കി ബിഗ് ടിക്കറ്റ്

വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കടുവയെ പിടികൂടാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here