എം.എല്‍.എയെ കൊന്ന കേസിലെ സാക്ഷിയെ ബോംബെറിഞ്ഞ ശേഷം വെടിവെച്ച് കൊലപ്പെടുത്തി

0
345

ലഖ്നൗ: ഉത്തർപ്രദേശിൽ എംഎൽഎ വധക്കേസിലെ പ്രധാന സാക്ഷിയെ വെടിവെച്ചു കൊന്നു. പ്രയാഗ് രാജിലാണ് എംഎൽഎ വധക്കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാൽ കൊല്ലപ്പെട്ടത്. 2005ൽ ബിഎസ്പി എംഎൽഎ കൊല്ലപ്പെട്ട കേസിലെ സാക്ഷിയാണ് ഉമേഷ് പാൽ. അതേസമയം ഉമേഷ് പാലിന് പൊലീസ് സുരക്ഷ നൽകിയിരുന്നു. എന്നിട്ടും കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തെ ചൊല്ലി യു പി നിയമസഭയിൽ എംഎൽഎമാ‍ർ തമ്മിൽ വാക്ക് പോര് നടന്നു. മാഫിയ സംസ്കാരമുണ്ടാക്കിയത് സമാജ് വാദി പാർട്ടിയെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ആരോപിച്ചു. ക്രിമനിലുകൾക്കെതിരായ നടപടി തുടരുമെന്നും യോ​ഗി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here