സൗദിയില്‍ റോഡിന് കുറുകെ ഓടിയ ഒട്ടകത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; മംഗളൂരു സ്വദേശികള്‍ അടക്കം നാലുപേര്‍ മരിച്ചു

0
217

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ നാല് മരണം. കിഴക്കൻ പ്രവിശ്യയിലെ ഖുറൈസ് റോഡില്‍ ഹറാദില്‍ ഒട്ടകവുമായി കാറിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മംഗലാപുരം സ്വദശികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

മംഗലാപുരം സ്വദേശികളായ അഖില്‍ നുഅ്മാന്‍, മുഹമ്മദ് നാസിര്‍, മുഹമ്മദ് റിദ് വാന്‍ എന്നിവരും ഒരു ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്. നാലു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് വിവരം. അല്‍അഹ്‌സ കിങ് ഫഹദ് ആശുപത്രിയിലാണ് മൃതദേഹങ്ങളുള്ളത്. സാകോ കമ്പനി ജീവനക്കാരാണിവര്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി കമ്പനി ഉദ്യോഗസ്ഥരെ സഹായിക്കാന്‍ അല്‍അഹ്‌സ കെ.എം.സി.സി നേതാക്കള്‍ രംഗത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here