കാറില്‍ കടത്തിയത് 90 ഗ്രാം എം.ഡി.എം.എ; രണ്ട് യുവതികളടക്കം അഞ്ചുപേര്‍ പിടിയില്‍

0
163

കൊല്ലങ്കോട്(പാലക്കാട്): മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയില്‍ നടത്തിയ വാഹനപരിശോധനയില്‍ 90.4 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടു യുവതികളടക്കം അഞ്ചുപേര്‍ പിടിയിലായി.

എലവഞ്ചേരി വള്ളുവക്കുണ്ടില്‍ തിങ്കളാഴ്ച വൈകീട്ടാണ് തമിഴ്‌നാട് വഴി വന്ന സംഘം പിടിയിലായത്. കൊല്ലം രജിസ്‌ട്രേഷനിലുള്ള കാറും പിടിച്ചെടുത്തു. കൊല്ലം ചന്ദനത്തോപ്പ് ഇടവട്ടം രഞ്ജു മന്ദിരത്തില്‍ ഡി. അച്ചു (28), കൊല്ലം തെറ്റിച്ചിറ പേരൂര്‍ ടി.കെ.എം.സി. ഗിരിജാ മന്ദിരത്തില്‍ ബി. ജിബിന്‍ (23), കൊല്ലം കരിക്കോട് പേരൂര്‍ ടി.കെ.എം.സി. ഗായത്രി ഭവനില്‍ ആര്‍. ശരത് ലാല്‍ (29), ഇടുക്കി മുരിക്കാശ്ശേരി ഉപ്പുതോട് ചരളംകാനം ചെരുവില്‍ വീട്ടില്‍ ആതിരമോള്‍ (24), എറണാകുളം പച്ചാളം സഫ്ദര്‍ ഹാഷ്മി ലെയ്ന്‍ ഓര്‍ക്കിഡ് ഇന്റര്‍നാഷണല്‍ അപ്പാര്‍ട്‌മെന്റില്‍ എം. സിന്ധു (27) എന്നിവരാണ് പിടിയിലായത്.

കൊല്ലങ്കോട് സബ് ഇന്‍സ്‌പെക്ടര്‍ സി.ബി. മധുവിന്റെ നേതൃത്വത്തിലുള്ള പോലീസും സബ് ഇന്‍സ്‌പെക്ടര്‍ എസ്. ജലീലിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ഗുണ്ടാ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here