കോഴിക്കോട് എലത്തൂരിൽ തീപിടിത്തം; കാർ കത്തിനശിച്ചു

0
197

കോഴിക്കോട്: എലത്തൂർ റയിൽവേസ്‌റ്റേഷന് സമീപം തീപിടിത്തം. ചപ്പുചവറുകളിൽ നിന്നും തീ പടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് തീ പടർന്നു. ഒരു കാർ പൂർണമായും കത്തിനശിച്ചു.

Read Also:പ്രണയദിനം ആഘോഷമാക്കാൻ 15 മില്യൺ ദിർഹം സമ്മാനമൊരുക്കി ബിഗ് ടിക്കറ്റ്

മറ്റൊരു കാർകൂടി കത്തുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രദേശത്ത് നിരവധി വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. ഇതിലേക്കെല്ലാം തീ പടരുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. നിരവധി ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here