പ്രവാസികളെ കൈവിടില്ല, മടങ്ങിയെത്തുന്നവരുടെ പുനരധിവാസത്തിന് 84.6 കോടി, പ്രത്യേക പദ്ധതികളും വായ്പയും

0
142

തിരുവനന്തപുരം : മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിന് 84.6 കോടി കേരളാ ബജറ്റിൽ വകയിരുത്തി. തിരിച്ചെത്തിയ പ്രവാസികളുടെ നിലനിൽപ്പിന് പുതിയ നൈപുണ്യ വികസന പദ്ധതികൾ സർക്കാർ ആരംഭിക്കുകയാണെന്നും പ്രത്യേക പദ്ധതിക്ക് വേണ്ടി 25 കോടിയും വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു.

മടങ്ങി വരുന്ന പ്രവാസികളുടെ ക്ഷേമത്തിന് 50 കോടി വകയിരുത്തി. കുറഞ്ഞ വരുമാനമുള്ളവർക്ക് 2 ലക്ഷം വരെ പലിശ രഹിത വായ്പ കുടുംബശ്രീ വഴിയും ഷെഡ്യൂൾഡ് ബാങ്ക് വഴി 5 ലക്ഷം വരെ 3 ശതമാനം പലിശയിലും ലഭ്യമാക്കും. നോർക്ക വഴി ഒരു പ്രവാസികൾക്ക് പരമാവധി 100 തൊഴിൽ ദിനം നൽകും. എയർപോർട്ടുകളിൽ നോർക്ക ആംബുലൻസ് സർവീസുകൾ 60 ലക്ഷം അനുവദിക്കും. ലോക കേരള കേന്ദ്രം സ്ഥാപിക്കുന്നതിനായി ഒരു കോടി അനുവദിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here