അബുദാബി: യുഎഇയില്‍ ജി.സി.സി പൗരന്മാര്‍ക്ക് എമിറേറ്റ്സ് ഐഡി സൗജന്യമായി ലഭിക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന പ്രചരണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി യുഎഇ അധികൃതര്‍. ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനവും തങ്ങള്‍ നടത്തിയിട്ടില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്സ് സെക്യൂരിറ്റി സോഷ്യല്‍ മീഡിയിലൂടെ വിശദമാക്കി.
എമിറേറ്റ്സ് ഐഡി നല്‍കുന്നതിനുള്ള പോപ്പുലേഷന്‍ രജിസ്ട്രി, രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായി ചില മാനദണ്ഡങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് സംവിധാനിച്ചിരിക്കുന്നത്. ഇതില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് അറിയിപ്പില്‍ പറയുന്നു. ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ വിശ്വസിക്കാതെ അവ അവഗണിക്കണമെന്നും വിശ്വാസ്യതയുള്ള മാര്‍ഗങ്ങളിലൂടെയും സര്‍ക്കാറിന്റെ ഔദ്യോഗി സ്രോതസുകളില്‍ നിന്നും മാത്രം വിവരങ്ങള്‍ തേടണമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്സ് സെക്യൂരിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
تنبيه!
Warning!
_____#الهيئة_الاتحادية_للهوية_والجنسية_والجمارك_وأمن_المنافذ #شائعة #بطاقة_الهوية_الإماراتية#IdentityCitizenshipCustomsAndPortSecurity #Rumour #EmiratesID pic.twitter.com/Q80ZU2m8Lx— Identity, Citizenship, Customs & Port Security UAE (@UAEICP) February 23, 2023