ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

0
259

പാലക്കാട്‌: ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് കൊല്ലപ്പെട്ടു. കുടുംബ വഴക്കിലിടപെട്ട ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്തിനെയാണ് (27) വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പനയൂർ  സ്വദേശിയാണ് ശ്രീജിത്ത്. ഇദ്ദേഹത്തെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജയദേവൻ പൊലീസ് കസ്റ്റഡിയിലാണ്. ശ്രീജിത്തിന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രീജിത്തിന്റെ അയൽവാസിയാണ് ജയദേവൻ.

ജയദേവൻ സ്ഥിരം മദ്യപാനിയാണ്. ഇയാൾ ഇന്നലെ മദ്യപിച്ച് വീട്ടിലെത്തി വീട്ടുകാരുമായി തർക്കത്തിലായി. അമ്മയെ അടക്കം ജയദേവൻ മർദ്ദിച്ചു. ഇതോടെ ശ്രീജിത്തടക്കം മൂന്ന് പേർ ഇടപെട്ടു. ഇതിനിടെ ഇയാൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മുൻപും സമാനമായ രീതിയിൽ ഇയാൾ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ ശ്രീജിത്ത് ഇടപെടാറുണ്ടായിരുന്നു. അമ്മയെ ആക്രമിക്കുന്നത് കണ്ടാണ് ഇന്നലെ ശ്രീജിത്ത് പ്രശ്നത്തിൽ ഇടപെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here