ക്ഷേത്രമുറ്റത്ത് ആർഎസ്എസ് ശാഖ, മുദ്രാവാക്യം വിളിച്ചെത്തി ഡിവൈഎഫ്ഐ പ്രവർത്തകർ, വൻ പൊലീസ് സന്നാഹം

0
239

മലപ്പുറം: കോട്ടക്കലിലെ കിഴക്കേകോവിലകത്തിന് കീഴിലുള്ള കോട്ടപ്പടി ശിവക്ഷേത്ര പരിസരത്ത് ആർഎസ്എസ് ശാഖ നടത്തുന്നതിനിടെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ. പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തതിനെ തുടർന്ന് കോട്ടക്കലിൽ പൊലീസ് ഇടപ്പെട്ടു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ആർഎസ്എസ് ശാഖയും ആയുധപരിശീലനവും നടത്തുന്നുവെന്നാരോപിച്ച് മുദ്രാവാക്യം വിളികളുമായാണ് ഡിവൈഎഫ്ഐ പ്രവർത്തകർ എത്തിയത്.

നാലുദിവസം മുമ്പാണ് ക്ഷേത്രപരിസരത്ത് ശാഖ ആരംഭിച്ചത്. വിശ്വാസികൾ ആരാധന നടത്തുന്ന ക്ഷേത്രത്തിൻ്റെ മുറ്റം സാമൂഹ്യ സ്പർധ ഉണ്ടാക്കുന്ന ശാഖ നടത്താൻ പാടില്ലെന്നും മറ്റ് ജനവിഭാഗങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നുമാണ് ആരോപണം. ആരാധനാലയങ്ങളുടെ പരിസരത്ത് ശാഖ പോലുള്ള പരിപാടി നടത്താൻ പാടില്ലെന്ന കോടതി വിധി ഉണ്ടായിട്ടും പൊലീസിന് തടയാൻ കഴിയാത്ത സാഹചര്യമാണെന്ന് പ്രതിഷേധക്കാർ പറയുന്നു.

മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസ്, കോട്ടക്കൽ എസ്.ഐ കെ.എസ് പ്രിയൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്തെത്തിയത്. സംഘർഷം ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്. ഇന്ന് ഇരു വിഭാഗങ്ങളേയും പൊലീസ് ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here