കുമ്പളയില്‍ പെണ്‍വാണിഭ സംഘത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിയോടിച്ചു

0
254

കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷന് സമീപത്തെ സര്‍ക്കാര്‍ ആസ്പത്രി റോഡില്‍ പഴയ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ച പെണ്‍വാണിഭ സംഘത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിയോടിച്ചു. കെട്ടിടത്തിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ത്തു.

ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെയാണ് 15 ലേറെ വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി കെട്ടിടത്തിലേക്ക് പാഞ്ഞു കയറിയത്. മുറികളിലുണ്ടായിരുന്ന അഞ്ച് സ്ത്രീകളെ താക്കീത് ചെയ്ത് അയക്കുകയും ഒപ്പമുണ്ടയിരുന്ന യുവാവിനെ തല്ലിയോടിക്കുകയുമായിരുന്നു.

ഒരു വര്‍ഷത്തോളമായി ഒരു യുവാവിന്റെ നേതൃത്വത്തില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മുറികള്‍ വാടകക്ക് എടുത്താണ് പെണ്‍വാണിഭം നടത്തിയിരുന്നതത്രെ. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളുമടക്കമുള്ള പ്രധാന സ്ഥലത്ത് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നത് നാട്ടുകാര്‍ക്ക് ഭീഷണിയായി മാറിയിരുന്നു.

രാത്രി കാലങ്ങളില്‍ മദ്യപിച്ച് ബഹളം വെക്കുന്നതും പതിവായിരുന്നു. ഇത് സംബന്ധിച്ച് നാട്ടുകാര്‍ പല പ്രാവശ്യം പൊലീസില്‍ ബോധ്യപ്പെടുത്തിയെങ്കിലും സംഘത്തെ കസ്റ്റഡിയിലെടുക്കാന്‍ നിയമമില്ലെന്ന് പറഞ്ഞ് പൊലീസ് കയ്യൊഴിയുകയായിരുന്നുവത്രെ.

LEAVE A REPLY

Please enter your comment!
Please enter your name here