ആ രം​ഗങ്ങൾക്ക് ദുബൈയിലെ ബൊളിവാഡ് നിശ്ചലമായി; ‘പഠാൻ’ മേക്കിം​ഗ് വീഡിയോ

0
503

നാല് വർഷത്തെ ഇടവേളക്ക് ശേഷം എത്തിയ ഷാരൂഖ് ഖാൻ ചിത്രം പഠാൻ മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്. റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ അടക്കം മിന്നും പ്രകടനമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. മാസ് ആക്ഷൻ രംങ്ങളാൽ സമ്പുഷ്ടമായ ചിത്രം ഇരുകയ്യും നീട്ടിയാണ് സിനിമാസ്വാദകർ ഏറ്റെടുത്തിരിക്കുന്നത്. ഈ അവസരത്തിൽ പഠാന്റെ മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ.

പഠാനിലെ പ്രധാനപ്പെട്ട ആക്ഷൻ സ്വീക്വൻസുകളിൽ ഒന്നായ ഷാരൂഖ് ഖാൻ–ജോൺ എബ്രഹാം ഫൈറ്റിന്റെ മേക്കിം​ഗ് ആണ് പുറത്തുവിട്ടിരിക്കുന്നത്. ദുബായിലെ ബുർജ് ഖലീഫയ്ക്കു മുന്നിലുള്ള ബൊളിവാഡയിലാണ് ചിത്രീകരണം. ഒരു ഭാ​ഗത്തെ റോഡ് മുഴുവൻ ബ്ലോക്ക് ചെയ്തു കൊണ്ടാണ് ഷൂട്ടിം​ഗ് നടത്തിയതെന്ന് വീഡിയോയിൽ ദൃശ്യമാണ്. ദുബായ് പൊലീസിന്റെയും അധികൃതരുടെയും സഹായത്തോടെയാണ് ഷൂട്ടിം​ഗ് ചെയ്യാൻ സാധിച്ചതെന്ന് സംവിധായകൻ സിദ്ധാർഥ് ആനന്ദ് പറഞ്ഞു. ഇതാദ്യമായാണ് സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി ബൊളിവാഡ് റോഡ് പൊലീസ് ബ്ലോക്ക് ചെയ്യുന്നത്.

അതേസമയം, ലോകമെമ്പാടുമായി 877 കോടി രൂപയാണ് പഠാൻ ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത്. 452കോടിയാണ് ഇന്ത്യയിലെ കളക്ഷൻ. ജനുവരി 25ന് ആണ് പഠാൻ റിലീസ് ചെയ്യുന്നത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രമെന്ന നിലയിൽ പഠാൻ പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയിരുന്നു. ദീപിക പദുക്കോൺ നായികയായ ചിത്രത്തിൽ ജോൺ എബ്രഹാം പ്രതിനായക വേഷത്തിൽ എത്തിയിരുന്നു. സൽമാൻ ഖാനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു.

ആറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാന്‍ അണിയറയില്‍ ഒരുങ്ങുകയാണ്. നയന്‍താരയാണ് ചിത്രത്തിലെ നായിക. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ജവാന്‍റെ റിലീസ് തീയതി 2023 ജൂണ്‍ 2 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here