സരിതക്ക് വിഷം നല്‍കിയോ?; രക്തം-മുടി സാമ്പിളുകള്‍ ദില്ലിക്ക് അയച്ച് ക്രൈംബ്രാഞ്ച്

0
220

തിരുവനന്തപുരം: സോളോർ കേസിലെ പ്രതി സരിത എസ് നായരെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ സാമ്പിളുകള്‍ പരിശോധനക്കായി ദില്ലിയിലെ നാഷണൽ ഫൊറൻസിക് ലാബിലേക്ക് അയച്ച് ക്രൈംബ്രാഞ്ച്. സരിത എസ് നായരുടെ രക്തം, മുടി എന്നിവയാണ് പരിശോനയ്ക്കായി അയച്ചത്.

സഹപ്രവർത്തകനായിരുന്ന വിനു ഭക്ഷണത്തിലും വെളളത്തിലും വിഷം നൽകി കലർത്തി നൽകി കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. സംസ്ഥാന ഫൊറൻസിക് ലാബിൽ വിഷാംശം തിരിച്ചറിയാനുള്ള പരിശോധന സംവിധാനമില്ലാത്തതിനാലാണ് ദില്ലിയിലേക്ക് അയച്ചത്. കോടതി മുഖേനയാണ് ദില്ലിയിലെ ലാബിലേക്ക് സാമ്പിളുകള്‍ അയച്ചത്. വാസക്യുലിറ്റിക് ന്യൂറോപ്പതി രോഗം ബാധിച്ച സരിത ഇപ്പോള്‍ തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിൽ ചികിത്സയിലാണ്.

സരിതാ എസ് നായരെ ജ്യൂസിൽ വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസ് കെട്ടിച്ചമമച്ചതാണെന്നാണ് സരിതയുടെ സഹായിയായിരുന്ന വിനുകുമാറിന്‍റെ ആരോപണം. സരിതയുടെ പലതട്ടിപ്പുകളും പുറത്തുവിടുമെന്ന പേടി കൊണ്ടാണ് തന്നെ കള്ളക്കേസിൽ കുടുക്കിയതെന്നും വിനുകുമാർ നേരത്തെ ആരോപിച്ചിരുന്നു. സരിതാ എസ് നായരുടെ വലം കയ്യായിരുന്ന വിനുകുമാറിനെതിരെ 2022 നവംബര്‍ മാസം എട്ടിനാണ് വധശ്രമത്തിന് കേസെടുത്തത്. ജ്യൂസിൽ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചെന്നായിരുന്നു സരിതയുടെ പരാതി.

 

LEAVE A REPLY

Please enter your comment!
Please enter your name here