പാർട്ടി വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ അശ്ലീല സന്ദേശം; കുടുങ്ങിയത് പെരിയ ഇരട്ടക്കൊലക്കേസ് പ്രതി

0
270

കാസർകോട്: പാർട്ടി വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സി.പി.എം ലോക്കൽ സെക്രട്ടറി അശ്ലീല സന്ദേശം അയച്ചതിനെ ചൊല്ലി വിവാദം. സി.പി.എം കാസർക്കോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയാണ് പാർട്ടി ഗ്രൂപ്പിൽ അശ്ലീല സന്ദേശമയച്ചത്.

പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതിയാണ് രാഘവൻ. കേസിന്റെ വിചാരണക്കായി കൊച്ചിയിലേക്ക് പൊകുന്നതിനിടെ വനിതാ നേതാവിന് അയച്ച സന്ദേശമാണ് അബദ്ധത്തിൽ പാർട്ടി ഗ്രൂപ്പിലേക്ക് വന്നത്. സംഭവം വിവാദമായതോടെ നമ്പർ മാറിയതാണെന്നും തന്റെ ഭാര്യക്ക് അയച്ച സന്ദേശമാണെന്നുമായിരുന്നു ലോക്കൽ സെക്രട്ടറിയുടെ വിശദീകരണം.

അതേസമയം, സ്ത്രീകൾ ഉൾപ്പെടെയുള്ള പാർട്ടി ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച രാഘവനെ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യമുയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here