തുര്‍ക്കി ഭൂകമ്പം, മുന്‍ ചെല്‍സി താരം അട്‌സുവിനെ ജീവനോടെ കണ്ടെത്തി

0
188

ഈസ്താംബൂള്‍: 4800-ലധികം പേരുടെ ജീവന്‍ അപഹരിച്ച തുര്‍ക്കി ഭുകമ്പത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് മുന്‍ ചെല്‍സി ഫുട്‌ബോള്‍ താരമായ ഘാനയുടെ ക്രിസ്റ്റ്യൻ അട്‌സു. തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പം വലിയ ദുരന്തത്തിനാണ് വഴിവെച്ചത്.

അട്‌സുവും ഭൂകമ്പത്തിനിരയായിരുന്നു. അട്‌സുവിനെ കാണാനില്ലെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് താരത്തെ ജീവനോടെ കണ്ടെത്തുകയായിരുന്നു. അട്‌സു സിറിയയില്‍ ജീവനോടെയുണ്ടെന്ന് ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.

ഘാന ദേശീയ ടീം അംഗമായ അട്‌സു നിലവില്‍ ടര്‍ക്കിഷ് സൂപ്പര്‍ ലീഗിലാണ് കളിക്കുന്നത്. ടര്‍ക്കിഷ് സൂപ്പര്‍ ലീഗില്‍ ഹത്തായ്‌സ്‌പോറിനുവേണ്ടിയാണ് 31 കാരനായ അട്‌സു കളിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here