ചട്ടഞ്ചാൽ ടാറ്റാ ആശുപത്രി സ്പെഷ്യാലിറ്റിയാക്കും

0
216

ചട്ടഞ്ചാൽ: ചട്ടഞ്ചാൽ ടാറ്റാ ആശുപത്രി സ്ഥലത്ത്‌ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളൊരുക്കാൻ ബജറ്റിൽ പ്രഖ്യാപനമായി. ഇവിടെ ആശുപത്രി പ്രത്യേകം തുടങ്ങുമെന്ന്‌ മന്ത്രി വീണാ ജോർജ്‌ പറഞ്ഞിരുന്നു.നിലവിലെ നിർമിതി എത്രകാലം നിലനിൽക്കുമെന്നും അത്‌ ചെയ്യണമെന്നതും സംബന്ധിച്ച്‌ പരിശോധിക്കും.

പുതുതായി ആരംഭിക്കേണ്ട സംവിധാനവും പഠിക്കും. ഇതിനായി സാങ്കേതിക വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്‌. അവർ ചട്ടഞ്ചാലെത്തി കെട്ടിടത്തിന്റെ നിർമിതി പരിശോധിച്ച്‌ റിപ്പോർട്ട്‌ നൽകും. നിലവിലെ കെട്ടിടത്തിൽ സ്‌പെഷ്യാലിറ്റി ഉപകരണങ്ങൾ കയറ്റാൻ കഴിയാത്തതാണ്‌ പ്രശ്‌നമാകും. പുതിയ കെട്ടിടമാകും സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി പണിയുക. ഇതിനുള്ള അനുമതിയാണ്‌ ബജറ്റിൽ പ്രഖ്യാപിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here