സൗദിയിൽ വാഹനാപകടം: ആറ് കർണാടക സ്വദേശികൾ മരിച്ചു

0
232

മംഗളൂരു: ഉംറ നിർവഹിച്ച് മദീനയിലേക്ക് പോവുകയായിരുന്നവർ സഞ്ചരിച്ച ബസ് ലോറിയുമായി ഇടിച്ച് നാലംഗ കുടുംബം ഉൾപ്പെടെ ആറ് കർണാടക സ്വദേശികൾ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കലബുറഗിയിലെ സാമൂഹിക പ്രവർത്തകനും പണ്ഡിതനുമായ മുഹമ്മദ് സൈനുദ്ദീൻ സാഹിബും കൊല്ലപ്പെട്ടവരിൽ പെടും.

സേഡം സ്വദേശി ബീഗം മുഹമ്മദ് അലി, കർണാടക റെയ്ചൂർ സ്വദേശികളായ ഒരേ കുടുംബത്തിലെ ശാഫിദ് ഹുസൈൻ സുല്ലഡ്, ബഡെജാൻ സുല്ലഡ്, സിറാജ് ബീഗം സുല്ലഡ്, സമീർ സുല്ലഡ് എന്നിവരാണ് മരിച്ച മറ്റുള്ളവർ. സൈനുദ്ദീൻ സാഹിബിന്റെ മയ്യിത്ത് മക്കയിൽ ഖബറടക്കാൻ നടപടി പൂർത്തിയായതായി ബന്ധുക്കൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here