പ്രൊഫസർ വാൾട്ടർ വൈറ്റിൻ്റെ അടിവസ്ത്രം ലേലത്തിന്; 5 ലക്ഷവും കടന്ന് ലേലത്തുക

0
302

ലോകപ്രശസ്ത ഡ്രാമ സീരീസാണ് ബ്രേക്കിങ്ങ് ബാഡ്. പ്രൊഫസർ വാൾട്ടർ വൈറ്റിനും ജെസ്സി പിങ്ക്‌മാനും കേരളത്തിൽ പോലും ആരാധകരുണ്ട്. സീരീസിൽ വാൾട്ടർ വൈറ്റിൻ്റെ കഥാപാത്രം അണിയുന്ന വെളുത്ത അടിവസ്ത്രം ഓർമയുണ്ടാവുമല്ലോ? ആ അടിവസ്ത്രം സ്വന്തമാക്കാൻ ഇപ്പോൾ ആരാധകർക്ക് സാധിക്കും.

ബ്രേക്കിംഗ് ബാഡിലെ മറ്റ് പല വസ്തുക്കൾക്കുമൊപ്പം പ്രോപ്സ്റ്റോർ ഓക്ഷൻ എന്ന ഓൺലൈൻ ലേല സൈറ്റ് ഈ അടിവസ്ത്രവും ലേലത്തിനുവച്ചിരിക്കുകയാണ്. ഫെബ്രുവരി 13ന് ആരംഭിച്ച ലേലം 27 വരെ നീണ്ടുനിൽക്കും. 17 പേരാണ് ഇതിനകം ലേലത്തുക സമർപ്പിച്ചിരിക്കുന്നത്. പ്രതീക്ഷിച്ചിരുന്നത് 5000 ഡോളർ ആണെങ്കിലും ഇപ്പോൾ ലേലത്തുക 7000 ഡോളർ ആയിട്ടുണ്ട്. ഇന്ത്യൻ രൂപയിൽ ഏതാണ് 5 ലക്ഷത്തി 79,000ലധികം വരും ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here