പ്രണയദിനം ആഘോഷമാക്കാൻ 15 മില്യൺ ദിർഹം സമ്മാനമൊരുക്കി ബിഗ് ടിക്കറ്റ്

0
470

പ്രണയദിന ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ വൻ സമ്മാനങ്ങൾ ഒരുക്കി ബിഗ് ടിക്കറ്റ്. ഫെബ്രുവരി 13 മുതൽ 15 വരെ ഒരുക്കിയിരിക്കുന്ന ഫ്ലാഷ് സെയിലിൽ പങ്കെടുക്കുന്നവർക്ക് 15 മില്യൺ ദിർഹം അധിക സമ്മാനം നേടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഈ ദിവസങ്ങളിൽ രണ്ടു റാഫിൾ ടിക്കറ്റ് വാങ്ങുന്നവർക്ക് അടുത്ത തിരഞ്ഞെടുപ്പിൽ പങ്കെടുക്കാവുന്ന രണ്ടു ടിക്കറ്റുകൾ കൂടി സൗജന്യമായി ലഭിക്കും.

വാലന്റൈൻ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഫ്ലാഷ് സെയിലിൽ പങ്കെടുക്കുന്നവർക്ക് അടുത്ത ആഴ്ചത്തെ തിരഞ്ഞെടുപ്പിൽ കൂടി സൗജന്യമായി പങ്കെടുക്കാനുള്ള അവസരമാണ് കൈവരുന്നത്. ഇതിലൂടെ സമ്മാനം നേടാനുള്ള സാധ്യത ഇരട്ടിയാവുകയും ചെയ്യും.

Read Also:വരന്‍റെ അമ്മാവന് കറി കിട്ടിയില്ല; വിവാഹപ്പന്തലില്‍ കൂട്ടത്തല്ല്- വീഡിയോ

മാർച്ച് 3 നുള്ള ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ പങ്കെടുക്കുന്നവർക്ക് ഗ്രാൻഡ് പ്രൈസ് കൂടാതെ ഒരു മില്യൺ ദിർഹം രണ്ടാം സമ്മാനം നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം ഒരു ലക്ഷം ദിർഹം മൂന്നാം സമ്മാനവും 50,000 ദിർഹം മൂന്നാം സമ്മാനവും ഒരുക്കിയിട്ടുണ്ട്.

മാർച്ച് മൂന്നിന് വൈകീട്ട് 7.30 നുള്ള  ബിഗ് ടിക്കറ്റ് ഡ്രോയിൽ പങ്കെടുക്കാൻ യൂട്യൂബ് ചാനലിലോ ഫേസ്ബുക്ക് അക്കൗണ്ടിലോ ലോഗിൻ ചെയ്യാം. കൂടാതെ ഇത്തവണ ഡ്രോയിൽ നേരിട്ട് പങ്കെടുക്കാനും സൗകര്യമുണ്ട്. തികച്ചും സൗജന്യമായി അബുദാബി എയർ പോർട്ട് അറൈവൽ ഹാളിനു സമീപമാണ് ഇത് ഒരുക്കിയിട്ടുള്ളത്. പങ്കെടുക്കാൻ എത്തുന്നവരിൽ പതിനെട്ടു വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവരെയും ചേർത്ത് പതിനായിരം ദിർഹം സമ്മാനം നൽകുന്ന ഒരു ലക്കി ഡ്രോയും ഉണ്ടാകും.

ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭ്യമാകുന്ന ഈ അവസരം ഉപയോഗിക്കു. മില്യൺ ദിർഹം സമ്മാനമായി നേടൂ. ടിക്കറ്റുകൾ ബിഗ് ടിക്കറ്റ് വെബ്സൈറ്റ് വഴിയോ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലും അൽ ഐൻ എയർപോർട്ടിലും ഒരുക്കിയിരിക്കുന്ന കൗണ്ടർ വഴിയോ വാങ്ങാനാകും. നിത്യേനയുള്ള വിവരങ്ങൾക്ക് ബിഗ്ടിക്കറ്റ് സോഷ്യൽ മീഡിയ പേജ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here