എന്തായാലും ജയിലിലായി, പിന്നെന്തിന് കാർ! അറസ്റ്റിലായി മണിക്കൂറുകൾക്കകം ഇന്നോവ വിൽപനയ്‌ക്ക് വെച്ച് ആകാശ് തില്ലേങ്കരി; ആകർഷകമായ വില വ്യക്തമാക്കി സമൂഹമാദ്ധ്യമങ്ങളിൽ പരസ്യം

0
274

കണ്ണൂർ: അറസ്റ്റിലായതിന് മണിക്കൂറുകൾക്ക് പിന്നാലെ ഇന്നോവ കാർ വിൽപനയ്‌ക്ക് വെച്ച് ആകാശ് തില്ലങ്കേരി. ഫേസ്ബുക്കിലെ കാർ വിൽപന ഗ്രൂപ്പിലാണ് വാഹനം വിൽപനയ്‌ക്കെന്ന് അറിയിപ്പ് വന്നത്. ജയിലിൽ ആയി മൂന്ന് മണിക്കൂറിന് ശേഷമാണ് ആകാശിന്റെ ഫേസ്ബുക്ക് പേജിൽ നിന്നും വിൽപന പരസ്യം ചെയ്തുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 2012 രജിസ്‌ട്രേഷനിലുള്ള ഇന്നോവയ്‌ക്ക് ഏഴ് ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഉള്ളതിനലാണ് വാഹനം വിൽപനയ്‌ക്ക് വെച്ചതെന്നാണ് ആകാശിന്റെ അച്ഛൻ വഞ്ഞേരി രവീന്ദ്രൻ പറയുന്നത്.

തിങ്കളാഴ്ചയാണ് കാപ്പ ചുമത്തി ആകാശ് തില്ലങ്കേരിയെ പോലീസ് അറസ്റ്റ് ചെയ്തത്. സ്വർണക്കടത്ത്, ക്വട്ടേഷൻ അടക്കമുള്ള കേസുകളിൽ പ്രതിയാണ് ഇയാൾ. പ്രകോപനപരമായ പ്രസംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആകാശിനെതിരെ നിലനിൽക്കെയാണ് കാപ്പ ചുമത്തിയത്.

ജില്ലാ കളക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. പോലീസ് മേധാവിയുടെ ശുപാർശ പ്രകാരമാണ് കളക്ടർ അറസ്റ്റിന് ഉത്തരവിട്ടത്. ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഒടുവിൽ ആകാശ് പ്രതിയായത്. ചൊവ്വാഴ്ച കോടതിയിൽ ഹാജരാകണമെന്ന് കോടതി ആകാശിന് നിർദേശം നൽകിയിരുന്നു. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് കാണിച്ച് ആകാശിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി പരിഗണിക്കാനിരിക്കവേയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here