സോങ്കാലിൽ അജ്മീർ ഉറൂസിന് ഇന്ന് തുടക്കം

0
139

കുമ്പള: സോങ്കാലിൽ അജ്മീർ ഉറൂസിന് വെള്ളിയാഴ്ച തുടക്കമാകുെമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം നാലുമണിക്ക് മണ്ണംകുഴി മഖാമിൽ നിന്ന് ഉറൂസ് നഗരിയിലേക്ക് സ്മൃതിയാത്ര സംഘടിപ്പിക്കും. സ്വാഗത സംഘം ചെയർമാൻ കെ.എം അബ്ദുള്ള ഹാജി പതാക ഉയർത്തും.

ശനിയാഴ്ച പ്രതാപ്നഗർ നുസ്രത് ജുമാ മസ്ജിദിൽ മഗ്രിബ് നിസ്കാരാനന്തര ജിഷ്തിയ ഖുതുബിയ്യത്. ഞായറാഴ്ച മഗരിബിന് ശേഷം സോങ്കാൽ ജങ്ഷനിൽ വച്ച് നടക്കുന്ന സമാപന സമ്മേളനം ജാമിഅ ഹികമിയ്യ വൈസ് പ്രിൻസിപ്പാൾ ഹസൻ ബാഖവി പല്ലാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹസൻ ആരിഫ് ജഹരി അൽ – ഹാദി അജ്മീർ മൗലിദിന് നേതൃത്വം നൽകും. എ. കെ എം അഷ്റഫ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. നൗഫൽ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തും.

ബുർദ, ഖവാലി പരിപാടികൾക്ക് സ്വാദിഖ് അസ്ഹരി പെരിന്താറ്റിരി നേതൃത്വം നൽകും. സയ്യിദ് ഉമറലി ശിഹാബുദ്ദീൻ അൽ – ബുഖാരി പ്രാർത്ഥന നടത്തും.
അബ്ദുൽ ഖാദർ കാമിൽ സഖാഫി, ഹമീദ് സോങ്കാൽ, ശംസുദ്ദീൻ സോങ്കാൽ, അബൂബക്കർ പ്രതാപ് നഗർ, മുനീർ പ്രതാപ് നഗർ, അൻസീർ സഅദി ബേക്കൂർ, അബ്ദുള്ള സഖാഫി സോങ്കാൽ എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here