കാസർകോട് കസ്റ്റഡിയിലെടുത്ത പ്രതി എസ്.ഐ.യുടെ ചെവി കടിച്ചുമുറിച്ചു

0
228

കാസർകോട്: കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ എസ്.ഐ.യുടെ ചെവി കടിച്ചുമുറിച്ചു. കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ എസ്.ഐ. എം.വി. വിഷ്ണുപ്രസാദിന്റെ ചെവിയാണ് മധൂർ സ്വദേശി സ്റ്റനി റോഡ്രിഗസ് (48) കടിച്ചുമുറിച്ചത്.

മദ്യലഹരിയിൽ സ്റ്റനി ഓടിച്ചിരുന്ന ബൈക്ക് ഉളിയത്തടുക്കയിൽവെച്ച് ഒരു വാനുമായി കൂട്ടിമുട്ടി. അപകടത്തെ തുടർന്ന് ഇയാളെ നാട്ടുകാർ തടഞ്ഞു. വിവരമറിഞ്ഞ് എസ്.ഐ.യും സംഘവുമെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർനടപടികൾക്കായി സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴാണ് പ്രതി അക്രമാസക്തനാകുകയും എസ്.ഐ.യുടെ ചെവി കടിച്ചുമുറിക്കുകയും ചെയ്തത്.

പരിക്കേറ്റ എസ്‌.ഐ.യെ കാസർകോട് സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ചെവിയിൽ തുന്നിട്ടതിനുശേഷം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here