42 കാരന്റെ അറസ്റ്റിന് പിന്നാലെ കാസർഗോഡ് ജില്ലയിലെ ഏഴുപേർ നിരീക്ഷണത്തിൽ, കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നവർ ഉടൻ കുടുങ്ങും

0
313

കാസർഗോഡ്: കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കേരള പൊലീസ് നടത്തിയ ഓപ്പറേഷൻ പി ഹണ്ട് പ്രകാരം ജില്ലയിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാൾക്കെതിരെ കേസെടുത്തു. ഏഴുപേർ നിരീക്ഷണത്തിലാണ്. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മറ്റൊരു കേസ്. ആദൂർ പാമ്പാടിയിലെ ഇബ്രാഹിമി(42)നെതിരെയാണ് ആദൂർ പൊലീസ് കേസെടുത്തത്.

18 വയസിന് താഴെ പ്രായമുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരേ വ്യാപകമായ പരിശോധന ജില്ലയിലും തുടർ ദിവസങ്ങളിൽ ഉണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

സൈബർ ഡോം നോഡൽ ഓഫീസറായ എ.ഡി.ജി.പി മനോജ് എബ്രഹാം ആണ് ഓപ്പറേഷൻ ബി ഹണ്ട് പ്രകാരം പരിശോധന നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയത്. കൊവിഡ് കാലത്ത് കുട്ടികളെ പോലെ മുതിർന്നവരും വീടിനുള്ളിൽ കഴിയാൻ ഇടയായതോടെ ഇന്റർനെറ്റ് ഉപയോഗം വർദ്ധിക്കുകയും ഇത് സൈബർ കുറ്റകൃത്യ പ്രവണതകൾ കൂടാൻ ഇടയാക്കിയെന്നുമാണ് കണ്ടെത്തൽ. അശ്ളീല സാഹിത്യവും ബാലകുറ്റകൃത്യവും വലിയ തോതിലുണ്ടായി.

അശ്ളീല ഗ്രുപ്പുകൾ വർദ്ധിച്ചത് കാരണം കുട്ടികളെ വലിയതോതിൽ ചൂഷണം ചെയ്യുന്ന സാഹചര്യമുണ്ടായി. രതിവൈകൃതങ്ങൾ നിറയുന്ന വീഡിയോകളിൽ ചെറിയ കുട്ടികളുടെ അശ്ളീല രംഗങ്ങളും പ്രചരിപ്പിക്കപ്പെട്ടു. ഇവ വാട്സ്ആപ് വഴിയും മറ്റു സോഷ്യൽ മീഡിയകൾ വഴിയും വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെയാണ് പൊലീസ് കർശന നടപടിക്ക് ഇറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here