കേരളത്തിൽ 3 ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങൾ; അപേക്ഷാ ഫീസ് ഒഴിവാക്കി

0
221

ന്യൂഡൽഹി: കേരളത്തിൽനിന്ന് ഹജ്ജിന് പുറപ്പെടാൻ ഇനി മൂന്ന് കേന്ദ്രങ്ങൾ. കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലാണ് എംബാർക്കേഷൻ കേന്ദ്രങ്ങൾ അനുവദിച്ചിരിക്കുന്നത്. കണ്ണൂരിൽ ഇതാദ്യമായാണ് ഹജ്ജ് പുറപ്പെടൽകേന്ദ്രം ആരംഭിക്കുന്നത്. കോഴിക്കോട്ട് ഇടവേളയ്ക്കുശേഷം എംബാർക്കേഷൻ പുനരാരംഭിക്കും.

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുല്ലക്കുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. ന്യൂനപക്ഷമന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹജ്ജ് നയം പുതുക്കിയിട്ടുണ്ട്. സർക്കാർ ക്വാട്ട പത്തു ശതമാനം കൂട്ടി 80 ആക്കി. 20 ശതമാനമായിരിക്കും ഇനി സ്വകാര്യമേഖലയ്ക്കുള്ള ഹജ്ജ് ക്വാട്ട. നേരത്തെ ഇത് യഥാക്രമം 70, 30 ശതമാനമായിരുന്നു. വി.പി.ഐ ക്വാട്ട പൂർണമായി നിർത്തലാക്കുകയും ചെയ്തിരിക്കുകയാണ്.

ഇതോടൊപ്പം, മറ്റു പരിഷ്‌ക്കരണങ്ങളും വരുത്തിയിട്ടുണ്ട്. ബാഗും വസ്ത്രങ്ങളും ഇതുവരെ തീർത്ഥാടകരിൽനിന്ന് പണമീടാക്കി ഹജ്ജ് കമ്മിറ്റി വാങ്ങിനൽകുകയാണ് ചെയ്തിരുന്നത്. ഇത് നിർത്തലാക്കി. ഇനി തീർത്ഥാടകർ സ്വയം വാങ്ങേണ്ടിവരും. ദിർഹം സ്വയം മാറ്റി കൈവശം വയ്‌ക്കേണ്ടിവരും. ഇതോടൊപ്പം 300 രൂപയുടെ അപേക്ഷാ ഫീസ് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here