നന്ദിയോടെ നിറചിരിയാലെ അവള്‍ അവരെ നോക്കി, രക്ഷാപ്രവര്‍ത്തകന്റെ കണ്ണിലും നീര്‍ത്തിളക്കം

0
283

നിറചിരിയോടെ അവള്‍ അവരെ നോക്കി. അവളുടെ കണ്ണുകള്‍ തന്റെയും കുടുംബത്തിന്റെയും ജീവന്‍ തിരികെ നല്‍കിയവരോട് നന്ദി പറയുകയായിരുന്നു. 64 മണിക്കൂറാണ് അവളും കുടുംബവും രക്ഷാപ്രവര്‍ത്തകരെ കാത്ത് തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ പൊളിഞ്ഞുവീണ കെട്ടിടങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞത്.

ഒടുവില്‍ രക്ഷാ പ്രവര്‍ത്തകരെത്തി അവളെ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും എടുത്തുയര്‍ത്തിയപ്പോള്‍ ആദ്യം പകപ്പോടെ ചുറ്റുമൊന്ന് നോക്കി. പിന്നീട് കണ്ണുനീര്‍ തിളക്കത്തില്‍ തന്നെ രക്ഷിച്ചവരെ നോക്കി പുഞ്ചിരി നല്‍കി. അപ്പോള്‍ ആ പെണ്‍കുട്ടിയുടെ മുഖത്ത് കാണാന്‍ കഴിഞ്ഞത് ജീവിതത്തിലേക്ക് തിരികെ വന്നതിന്റെ ആശ്വാസമായിരുന്നു.

ആദ്യം പെണ്‍കുട്ടിയെ രക്ഷപെടുത്തിയ രക്ഷാപ്രവര്‍ത്തകര്‍ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും അവളുടെ സഹോദരനേയും പിന്നീട് അമ്മയേയും അച്ഛനേയും രക്ഷപെടുത്തി. ഏകദേശം രണ്ട് വയസോളം വരുന്ന അവളുടെ കുഞ്ഞനുജനെ എടുത്തുയര്‍ത്തിയപ്പോള്‍ രക്ഷാപ്രവര്‍ത്തകന്റെ കണ്ണിലും നീര്‍ത്തിളക്കം. 64 മണിക്കൂറാണ് ഈ കുടുംബം രക്ഷാപ്രവര്‍ത്തകരെ കാത്തുകഴിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here