ഭക്ഷ്യവിഷബാധ: മംഗളൂരുവിൽ 130 വിദ്യാർത്ഥികൾ ആശുപത്രിയിൽ

0
293

മംഗളൂരുവിലെ ശക്തിനഗറിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 130 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോസ്റ്റൽ ഭക്ഷണം കഴിച്ച നഴ്‌സിംഗ്, പാരാമെഡിക്കൽ കോളജിലെ വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. വിദ്യാർത്ഥികളെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്‌ച പുലർച്ചെ രണ്ട് മണിയോടെ വിദ്യാർത്ഥികൾക്ക് വയറുവേദന അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. നഗരത്തിലെ അഞ്ച് ആശുപത്രികളിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മംഗലാപുരം സിറ്റി പൊലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു. അതേസമയം വിദ്യാർത്ഥികളുടെ കുടുംബങ്ങളുമായി കോളേജ് അധികൃതർ ഒരു വിവരവും പങ്കുവെക്കാത്തത് രക്ഷിതാക്കളിൽ പരിഭ്രാന്തി പരത്തി.

LEAVE A REPLY

Please enter your comment!
Please enter your name here