‘രക്തമുണങ്ങാത്ത പതിനൊന്നു വർഷങ്ങൾ’; എം.എസ്.എഫ് ഷുക്കൂർ അനുസ്മരണ സംഗമം സംഘടിപ്പിച്ചു

0
136

ഉപ്പള: എം എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി പി എം പാർട്ടി വിചാരണ ചെയ്തു കൊലപ്പെടുത്തിയ അരിയിൽ അബ്ദുൽ ഷുക്കൂർ അനുസ്മരണ സംഗമം സംഘടിപ്പിച്ചു.

രക്തമുണങ്ങാത്ത പതിനൊന്നു വർഷങ്ങൾ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ മുസ്ലീം ലീഗ് ട്രെഷറർ പിഎം മുനീർ ഹാജി സാഹിബ്‌ ഉദ്‌ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രെട്ടറി ഇർഷാദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീർ ഇക്ബാൽ അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ടി എ മൂസ സാഹിബ്‌, അസിസ്‌ മരിക്കേ, എ കെ ആരിഫ്‌, ഖലീല് ആലംപാടി, ശാഹുൽ ഹമീദ് ബന്ദിയോട്, റഹ്മാൻ ഗോൾഡൻ, ഹനീഫ് സീതാംഗോലി, സിദ്ദിഖ് ദണ്ഡഗോളി, സഹദ് അംഗഡിമൊഗർ, നവാസ്‌ കുഞ്ചാർ, സൈഫുദ്ദീൻ തങ്ങൾ, താഹ തങ്ങൾ, സലാം ബെളിഞ്ചം, നമീസ് കുതുകൊട്ടി, സവാദ്‌ അംഗഡിമൊഗർ, സർഫ്രാസ് ബന്ദിയോട്, ജംഷീർ മൊഗ്രാൽ, ബിലാൽ അരിക്കാടി, അൻസാഫ്‌ കുന്നിൽ, ശിഹാബ് പുണ്ടൂർ, അൽത്താഫ് പൊവ്വൽ, മുനവ്വർ പാറപ്പള്ളി, സലാം മാങ്ങാട്, ഹാഷിം മഞ്ഞംപാറ, ഫഹദ്‌ കോട്ട, നാസർ അബ്ദുല്ല, അർഷാദ് എയ്യള, മുസബ്ബിർ അഞ്ചില്ലതു സംസാരിച്ചു. ട്രഷറർ അസറുദ്ദീൻ മണിയനോടി നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here