മൊബൈഷ ഫോണിലെ ബാറ്ററി ഊറ്റുന്ന വില്ലനെ അറിയാമോ ? എങ്കിൽ അത് നമ്മൾ ഇടയ്ക്കിടെ കയറി സ്ക്രോൾ ചെയ്യുന്ന ഫേസ്ബുക്ക് തന്നെയാണെന്നാണ് മുൻ ജീവനക്കാരന്‍റെ വെളിപ്പെടുത്തൽ. ഫേസ്ബുക്കിലെ മുൻ ജീവനക്കാരനായിരുന്ന ജോർജ് ഹേവാർഡാണ് ഇത്തരം ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിനെതിരെ ജോർജ് പരാതിയും നല്കി. ഗുരുതര ആരോപണമാണ് ജോർജ് ഉന്നയിച്ചിരിക്കുന്നത്. ഡാറ്റാ സെയിന്റിസ്റ്റായിരുന്ന ജോർജ് ആപ്പിൽ ജോലി ചെയ്തിരുന്ന സമയത്തെ അനുഭവമാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ന്യൂയോർക്ക് പോസ്റ്റാണ് ജോർജിന്റെ വെളിപ്പെടുത്തൽ റിപ്പോർട്ട് ചെയ്തത്. ഫേസ്‌ബുക്കും മെസഞ്ചറും ഉപയോക്താക്കളുടെ സ്മാർട്ട്‌ഫോണുകളിലെ ബാറ്ററി മനപൂർവം ഊറ്റുന്നുണ്ട്. “നെഗറ്റീവ് ടെസ്റ്റിങ്” എന്ന പേരിൽ യൂസർമാരിൽ നടത്തുന്ന ഒരു പരീക്ഷണത്തിന്റെ ഭാഗമായാണ് ഫേസ്ബുക്ക് ഇത് ചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.