കുഞ്ഞനുജന്റെ തലയിൽ കൈചേർത്ത് കവചമൊരുക്കി 7 വയസ്സുകാരി; അവശിഷ്ടങ്ങള്‍ക്കിടയിൽ കഴിഞ്ഞത് 17 മണിക്കൂർ

0
244

ഭൂകമ്പം വിതച്ച നാശനഷ്ടങ്ങളുടെ ദുരിതത്തിലാണ് തുര്‍ക്കിയും സിറിയയും. തിങ്കളാഴ്ച്ച പുലര്‍ച്ചെ 4.17-നാണ് ഇരുരാജ്യങ്ങളേയും ഞെട്ടിച്ച് റിക്ടര്‍ സ്‌കെയ്‌ലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായത്. തൊട്ടുപിന്നാലെ തുടര്‍പ്രകമ്പനങ്ങളും ഉണ്ടായി. ഉറക്കത്തിലായതിനാല്‍ താമസ സ്ഥലങ്ങളില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടാനുള്ള അവസരം പോലും പലർക്കും ലഭിച്ചില്ല.

തകര്‍ന്ന കെട്ടിടങ്ങളുടേയും റോഡുകളുടേയും അരികില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ ഇരുരാജ്യങ്ങളിലും കാണുന്നത്. എല്ലാവരുടേയും മനസില്‍ വേദനയും വിങ്ങലുമുണ്ടാക്കുന്നതാണ് ഈ ദൃശ്യങ്ങളെല്ലാം. എന്നാല്‍ അതിനിടയില്‍ പ്രതീക്ഷയുടെ പുഞ്ചിരിയുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here