അടിയന്തരമായി തിരുവനന്തപുരത്ത് എത്തണം; യാത്രയ്ക്ക് 108 ആംബുലൻസിൽ യുവാവിന്റ സുഖയാത്ര, അറസ്റ്റ്

0
276

ഹരിപ്പാട്: ന്യൂറോ സർജനാണെന്നും തിരുവനന്തപുരത്ത് അടിയന്തരശസ്ത്രക്രിയയ്ക്ക് എത്തണമെന്നും പറഞ്ഞ് 108 ആംബുലൻസ് വിളിച്ച് യാത്രചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം പെരികവിള എ.പി. നിവാസിൽ അനന്തു (29) ആണ് അവശ്യസേവനം ദുരുപയോഗപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിൽ അറസ്റ്റിലായത്.

ആശുപത്രികളിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന അനന്തുവിന് ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ തിരുവനന്തപുരത്തു മടങ്ങിയെത്തണമായിരുന്നു. ഇതിനായാണ് 108 ആംബുലൻസ് വിളിച്ചത്. അപകടത്തിൽപ്പെടുന്നവർക്കാണ് 108-ന്റെ സേവനം ലഭിക്കുന്നത്. ഡ്രൈവർ ഇതു പറഞ്ഞിട്ടും ശസ്ത്രക്രിയയുടെ കാര്യംപറഞ്ഞ് തിരുവനന്തപുരത്തിനു പോകാൻ വാശിപിടിച്ച ഇയാളെ 108 ജീവനക്കാർ ആംബുലൻസിൽ കയറ്റി ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here