ശരൺ പമ്പേൽ മഞ്ചേശ്വരത്ത് വർഗ്ഗീയം ചീറ്റിയാൽ എതിരിടും: മുസ്ലിം യൂത്ത് ലീഗ്

0
415

ഉപ്പള: മഞ്ചേശ്വരം മണ്ഡലത്തിലെത്തുന്ന ആർഎസ്എസ് നേതാവ് ശരൺ പമ്പേൽ വർഗീയ പ്രസംഗം നടത്തി നാട്ടിലെ സാമാധാന അന്തരീക്ഷം തകർക്കുന്ന സാഹചര്യം സൃഷ്ടിച്ചാൽ ശക്തമായി പ്രതികരിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് എം പി ഖാലിദ് ബംബ്രാണയും ജനറൽ സെക്രട്ടറി ബിഎം മുസ്തഫയും പ്രസ്താവനയിൽ അറിയിച്ചു.

ഇദ്ദേഹം പ്രസംഗിക്കുന്ന വേദിക്കരികിൽ പോലീസ് സാനിദ്ധ്യം ഉറപ്പ് വരുത്തണമെന്നും വർഗീയ പ്രചാരണം നടത്തിയാൽ അറസ്റ്റ് ചെയ്ത്‌ നീക്കാൻ വേണ്ട മുൻകരുതൽ സ്വീകരിക്കാൻ പോലീസ് ഡിപ്പാർട്ടമെന്റ് തയ്യാറാവണമേയെന്നും യൂത്ത് ലീഗ് നേതൃത്വം കൂട്ടി ച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here