ഭാര്യയെ കൊന്ന് ഉപ്പിട്ട് കുഴിച്ചിട്ട് പച്ചക്കറി കൃഷി ചെയ്തു; യുവാവ് അറസ്റ്റില്‍

0
252

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭാര്യയെ കൊന്ന് മൃതദേഹം വയലിൽ കുഴിച്ചിട്ട ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യയുടെ ദേഹത്ത് ഉപ്പ് വിതറിയതിനു ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. അതിനു ശേഷം കുഴിമാടത്തിനു മുകളില്‍ പച്ചക്കറി കൃഷി ചെയ്യുകയും ചെയ്തു.

ജനുവരി 25നാണ് സംഭവം. പച്ചക്കറി വ്യാപാരിയായ ദിനേശ് കുടുംബ പ്രശ്നത്തിന്‍റെ പേരിലാണ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. മൃതദേഹം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ച ശേഷമാണ് സംസ്കരിച്ചത്. പെട്ടെന്ന് അഴുകാന്‍ വേണ്ടി മൃതദേഹത്തില്‍ 30 കിലോ ഉപ്പ് പുരട്ടിയ ശേഷമാണ് മറവു ചെയ്തത്. സംസ്കരിച്ചത് ആരുടെയും ശ്രദ്ധയില്‍ പെടാതിരിക്കാന്‍ അവിടെ പച്ചക്കറികള്‍ കൃഷി ചെയ്യുകയും ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഭാര്യയെ കാണാനില്ലെന്ന് കാട്ടി ദിനേശ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ചോദ്യം ചെയ്തപ്പോള്‍ ദിനേശ് ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസിന് സംശയം തോന്നി. ഉടൻ തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയും ചെയ്തു.പിന്നീട് യുവതിയുടെ മൃതദേഹം വയലിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here