എൻ.സി.പി. പ്രതിഷേധജാഥ ഇന്ന്

0
150

കുമ്പള : മംഗൽപ്പാടി പഞ്ചായത്ത് ഭരണസമിതിക്കെതിരേ എൻ.സി.പി. പ്രതിഷേധജാഥ സംഘടിപ്പിക്കുന്നു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച 9.30-ന് കൈക്കമ്പയിൽനിന്ന്‌ പ്രതിഷേധജാഥ തുടങ്ങും. ബ്ലോക്ക് പ്രസിഡൻറ് മഹമൂദ് കൈകമ്പ നയിക്കുന്ന ജാഥ എൻ.സി.പി. ജില്ലാ ജനറൽ സെക്രട്ടറി സുബൈർ പടുപ്പ് ഉദ്ഘാടനം ചെയ്യും.

വൈകീട്ട് 5.30-ന് പൊതുസമ്മേളനത്തോടെ ഉപ്പളയിൽ ജാഥ സമാപിക്കും. സമാപനസമ്മേളനം ജില്ലാ പ്രസിഡൻറ് കരീം ചന്തേര ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ സുബൈർ പടുപ്പ്, മഹ്‌മൂദ് കൈകമ്പ, അബ്ദുൽ റഹിമാൻ ഹാജി, അഷ്റഫ് പച്ചിലംപാറ, കെ.എസ്. സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here