കാമുകനൊപ്പം ഒളിച്ചോടിയ യുവതി തിരിച്ചെത്തി, രണ്ടാം ഭാര്യ ഇരുപത്തിയൊന്നുകാരനുമായി വീണ്ടും ബന്ധം തുടർന്നതോടെ കൊന്ന് കഷ്ണങ്ങളാക്കി; നാൽപ്പതുകാരൻ പിടിയിൽ

0
208

ഗാസിയാബാദ്: ഭാര്യയുടെ സുഹൃത്തിനെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കിയ നാൽപ്പതുകാരൻ പിടിയിൽ. റിക്ഷാഡ്രൈവറായ മിലാൽ പ്രജാപതിയാണ് പിടിയിലായത്. രാജസ്ഥാൻ സ്വദേശിയായ അക്ഷയ് കുമാർ (23) ആണ് കൊല്ലപ്പെട്ടത്. ഭാര്യയും അക്ഷയും തമ്മിലുള്ള ബന്ധത്തിൽ പ്രതിക്ക് സംശയമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

യുവതിയുമായിട്ടുള്ളത് പ്രജാപതിയുടെ രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ ഇയാൾക്ക് മൂന്ന് മക്കളും രണ്ടാം വിവാഹത്തിൽ ഒരു മകളുമുണ്ട് അക്ഷയിയെ വീട്ടിലേക്ക് ക്ഷണിക്കാൻ ഭാര്യയോട് പ്രതി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഭാര്യ മകളെയും കൊണ്ട് ആശുപത്രിയിൽ പോയി.

ഈ സമയം വീട്ടിലെത്തിയ അക്ഷയ്ക്ക് പ്രതി പാനീയം നൽകി. തുടർന്ന് കോടാലികൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം പതിനഞ്ച് കഷ്ണങ്ങളാക്കി. ശരീരഭാഗങ്ങൾ അടങ്ങിയ മൂന്ന് ബാഗുകൾ റിക്ഷയിൽ കൊണ്ടുപോയി പലയിടത്തും ഉപേക്ഷിക്കുകയായിരുന്നു.

ബാഗുകൾക്ക് സമീപം നായകൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ട ജനങ്ങൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ബാഗ് തുറന്നപ്പോൾ കഷ്ണങ്ങളാക്കിയ മൃതദേഹങ്ങളാണ് കണ്ടത്. അതേസമയം, കഴിഞ്ഞ രണ്ട് വർഷമായി യുവതിയും അക്ഷയും തമ്മിൽ ബന്ധമുണ്ടായിരുന്നു. ഒരിക്കൽ ഇയാൾക്കൊപ്പം ഒളിച്ചോടിയെങ്കിലും തിരിച്ചെത്തി. പ്രജാപതി വീട്ടിലില്ലാത്ത സമയങ്ങളിൽ അക്ഷയ് അവിടെയെത്താറുണ്ടെന്നും പ്രതിയ്ക്ക് ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here