ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത് എന്തുകൊണ്ട്?

0
211

ഓരോ ഇന്ത്യക്കാരനും എവിടെയായിരുന്നാലും മറക്കാത്ത ഒരു തിയതിയാണ് ജനുവരി 26. രാജ്യം ഈ ദിവസം റിപ്പബ്ലിക് ദിനമായി ആചരിക്കുന്നതിന് പിന്നില്‍ ഒരു നീണ്ട ചരിത്രമുണ്ട്. ഈ ദിവസത്തിന്റെ ചരിത്രപരമായ പ്രാധാന്യം മനസിലാക്കാം.

1950 ജനുവരി 26നാണ് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത്. ഇതിന്റെ സ്മരണാര്‍ഥമാണ് ഈ ദിവസം റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്.

1947 ആഗസ്റ്റ് 15ന് രാജ്യം ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ പ്രവിശ്യാ അസംബ്ലികള്‍ തെരഞ്ഞെടുത്ത ഒരു ഭരണഘടനാ അസംബ്ലി രാജ്യത്തിനായി ഒരു ഭരണഘടനയുടെ കരട് തയാറാക്കാന്‍ ആരംഭിച്ചു. ഡോ ബി ആര്‍ അംബേദ്കറെയായിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നത്. അംബേദകറെയാണ് നാം ഇന്ത്യന്‍ ഭരണഘടനയുടെ പിതാവെന്ന് വിളിക്കുന്നത്. കമ്മിറ്റി ഒരു കരട് ഭരണഘടന തയ്യാറാക്കി 1947 നവംബര്‍ 4 ന് ഭരണഘടനാ അസംബ്ലിക്ക് സമര്‍പ്പിച്ചു.

നിരവധി ആലോചനകള്‍ക്കും തിരുത്തലുകള്‍ക്കും ശേഷം നിയമസഭയിലെ 308 അംഗങ്ങള്‍ 1950 ജനുവരി 24ന് ഈ കരട് രേഖയുടെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള കൈയെഴുത്ത് പകര്‍പ്പുകളില്‍ ഒപ്പുവച്ചു. രണ്ട് ദിവസത്തിന് ശേഷം അതായത് 1950 ജനുവരി 26ന് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നു. അതേദിവസം ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായി ഡോ രാജേന്ദ്ര പ്രസാദ് സ്ഥാനമേല്‍ക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here