ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ…നെയ്മറുടെ ഫ്രീ കിക്ക് കണ്ട് കണ്ണു തള്ളി എംബാപ്പെ-വീഡിയോ

0
238

പാരീസ്: സൂപ്പര്‍ താരങ്ങളെല്ലാം ആദ്യ ഇലവനില്‍ കളിച്ചിട്ടും ഫ്രഞ്ച് ലീഗില്‍ റീംസിനെതിരായ മത്സരത്തില്‍ പി എസ് ജിക്ക് കഴിഞ്ഞ ദിവസം സമനില വഴങ്ങേണ്ടിവന്നിരുന്നു.  ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ നെയ്മറുടെ ഗോളില്‍ മുന്നിലെത്തിയ പി എസ് ജിയെ ണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഫ്ലോറൈന്‍ ബോലോഗണിന്‍റെ ഗോളിലാണ് റീംസ് സമനിലയില്‍ തളച്ചത്.

റീംസിനെതിരായ മത്സരത്തില്‍ മെസിക്കും എംബാപ്പെക്കുമൊന്നും ഗോള്‍ നേടാനാവാഞ്ഞത്  ആരാധകരെ നിരാശാരാക്കിയിരുന്നു. എന്നാല്‍ മത്സരത്തിന് തൊട്ടു മുമ്പ് നടത്തിയ പി എസ് ജി താരങ്ങള്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടെ ഫ്രീ കിക്ക് പരിശീലിച്ച നെയ്മറുടെ കിക്ക് ഗോള്‍ കീപ്പറെ കാഴ്ചക്കാരനായി ഗോളായതുകണ്ട് കണ്ണു തള്ളി നില്‍ക്കുന്ന എംബാപ്പെയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ബോക്സിന് പുറത്തു നിന്ന് നെയ്മര്‍ ഫ്രീ കിക്ക് എടുക്കാന്‍ നില്‍ക്കുമ്പോള്‍ തൊട്ടുപിന്നിലായി എംബാപ്പെയും നില്‍ക്കുന്നുണ്ട്. നെയ്മറുടെ കിക്ക് നേരെ വലയില്‍ കയറിയപ്പോള്‍ പിന്നില്‍ നില്‍ക്കുന്ന എംബാപ്പെയുടെ മുഖത്തേക്കാണ് ക്യാമറ സൂം ചെയ്തത്. ഈ സമയം അവിശ്വസനീയതയോടെ നെയ്മറെയും അദ്ദേഹത്തിന്‍റെ കാലുകളെയം നോക്കുന്ന എംബാപ്പെയെ ആണ് വീഡിയോയില്‍ കാണാനാകുക. മത്സരത്തിന്‍റെ കമന്‍റേറ്ററായ തിയറി ഹെന്‍റി എംബാപ്പെയുടെ പ്രതികരണം കണ്ട് ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

പി എസ് ജിയില്‍ നെയ്മറും എംബാപ്പെയും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എംബാപ്പെയുടെ അനിഷ്ടം കാരണം നെയ്മര്‍ സീസണൊടുവില്‍ പി എസ് ജി വിടുമെന്നും സൂചനകളുണ്ട്. സീസണില്‍ പി എസ് ജിക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത് എംബാപ്പെയാണ്. 13 ഗോളുകളാണ് ലോകകപ്പിലെ ടോപ് സ്കോററായ എംബാപ്പെ പി എസ് ജി കുപ്പായത്തില്‍ നേടിയത്. 12 ഗോളുകളുമായി നെയ്മര്‍ രണ്ടാം സ്ഥാനത്തുണ്ട്. ലീഗില്‍ രണ്ടാം സ്ഥാനക്കാരായ ലെന്‍സിന് മൂന്ന് പോയന്‍റ് മാത്രം മുന്നിലാണ് പി എസ് ജി.

LEAVE A REPLY

Please enter your comment!
Please enter your name here