ഉപ്പളയിൽ എംഡിഎംഎയുമായി കൊലക്കേസ് പ്രതിയടക്കം രണ്ടു പേർ പിടിയിൽ

0
294

ഉപ്പള ∙ കാറിൽ കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി കൊലക്കേസ് പ്രതിയടക്കം രണ്ടു പേരെ എക്‌സൈസ് സംഘം അറസ്‌റ്റു ചെയ്‌തു. പെരിങ്കടി സ്വദേശി കുമ്പള ബംബ്രാണയിൽ താമസിക്കുന്ന അബ്ദുൽ റുമൈസ് (27), പെരിങ്കടിയിലെ എം.കെ.മുസ്തഫ (29) എന്നിവരാണ് അറസ്റ്റിലായത്. 5 വർഷം മുൻപ് ഉപ്പള ബേക്കൂർ ചിമ്പറത്തെ പെയിന്റിങ്‌ തൊഴിലാളി മുഹമ്മദ് അൽത്താഫിനെ ഉപ്പളയിൽ നിന്ന് കാറിൽ തട്ടികൊണ്ടു പോയി കർണാടകയിൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്‌  റുമൈസ്. പ്രതികൾ സഞ്ചരിച്ച മാരുതി ആൾട്ടോ കാറിൽ നിന്ന് 0.69 ഗ്രാം എംഡിഎംഎ പിടികൂടി. കാർ കസ്റ്റഡിയിലെടുത്തു.

കാസർകോട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ്‌ നർകോട്ടിക് സ്‌പെഷൽ സ്‌ക്വാഡാണ്‌ വേഷം മാറിയെത്തി പ്രതികളെ പിടികൂടിയത്‌. ഉപ്പള ടൗണിൽ കാറിൽ സഞ്ചരിച്ച സംഘത്തെ സംശയം തോന്നി തടഞ്ഞ് പരിശോധിക്കുകയായിരുന്നു. എക്‌സൈസ് ഇൻസ്‌പെക്ടർ പി.ജി.രാധാകൃഷണൻ, പ്രിവന്റീവ് ഓഫിസർ അഷറഫ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ കെ.സതീഷൻ, സി.അജീഷ്, എം.കെ.നസ്‌റുദ്ദീൻ, വി.മഞ്ചുനാഥൻ, ഡ്രൈവർ ദിജിത് കുമാർ എന്നിവർ പരിശോധക സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here