ഉപ്പളയില്‍ നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് പിടിച്ചു; 16 ബോക്‌സ് മദ്യവുമായി യുവാവ് അറസ്റ്റില്‍

0
227

മഞ്ചേശ്വരം: പരിശോധനക്കായി കൈകാട്ടിയിട്ടും നിര്‍ത്താതെ പോയ കാറിനെ മഞ്ചേശ്വരം പൊലീസ് സിനിമാ സ്റ്റൈലില്‍ പിന്തുടര്‍ന്ന് പിടിച്ചു. കാറിനകത്ത് ബിയറും കര്‍ണാടക മദ്യവും അടക്കം 16 ബോക്‌സ് മദ്യം കണ്ടെത്തി. കാര്‍ കസ്റ്റഡിയിലെടുത്തു. കാര്‍ ഓടിച്ചിരുന്ന മഞ്ചേശ്വരം ഉദ്യാവര്‍ തൂമിനാടുവിലെ രക്ഷിത്തി(30)നെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം എസ്.ഐ എന്‍. അന്‍സാറിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ തലപ്പാടിയില്‍ വെച്ച് നടത്തിയ പരിശോധനക്കിടെ വാഗ്ണര്‍ കാര്‍ കൈകാട്ടി നിര്‍ത്താനാവശ്യപ്പെട്ടു. എന്നാല്‍ നിര്‍ത്താതെ പോയ കാറിനെ പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ തലങ്ങും വിലങ്ങും ഓടിച്ച് പൊലീസിനെ കബളിപ്പിച്ചു. അതിനിടെ കാര്‍ ഉപ്പളയില്‍ എത്തിയപ്പോള്‍ പൊലീസ് ജീപ്പ് കുറകെയിട്ടാണ് പിടിച്ചത്. കാര്‍ പരിശോധിച്ചപ്പോള്‍ 7 ബോക്‌സ് ബിയറും 9 ബോക്‌സ് കര്‍ണാടക നിര്‍മ്മിത മദ്യവും കണ്ടെത്തി. അഡി.എസ്.ഐ തോമസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രജിത്ത്, രൂപേഷ്, ഡ്രൈവര്‍ ആരിഫ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here