അക്തറിന്‍റെ അതിഗേവ പന്തിന്‍റെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് ഉമ്രാന്‍ മാലിക്

0
173

മുംബൈ: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞിട്ടുള്ള മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തറിന്‍റെ റെക്കോര്‍ഡ് തകര്‍കകുമെന്ന് ഇന്ത്യന്‍ പേസര്‍ ഉമ്രാന്‍ മാലിക്. 2003ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ആണ് അക്തര്‍ 161.3 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ് റെക്കോര്‍ഡിട്ടത്.

മികച്ച വേഗത്തില്‍ പന്തെറിയുകയും ഭാഗ്യവും കൂട്ടിനുണ്ടെങ്കില്‍ തനിക്ക് അക്തറിന്‍റെ റെക്കോര്‍ഡ് മറികടക്കാനാവുമെന്ന് ഉമ്രാന്‍ മാലിക് ന്യൂസ് 24നോട് പറഞ്ഞു. എന്നാലിപ്പോള്‍ അക്തറിന്‍റെ റെക്കോര്‍ഡ് തകര്‍ക്കുന്നതില്ല, ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്നതിലാണ് തന്‍റെ ശ്രദ്ധയെന്നും ഉമ്രാന്‍ പറഞ്ഞു.

വേഗത്തില്‍ പന്തെറിയാനല്ല, ശരിയായ ലെങ്തില്‍ പന്തെറിയാനും ടീമിനായി വിക്കറ്റെടുക്കാനുമാണ് ഞാനിപ്പോള്‍ ശ്രമിക്കുന്നത്. കളിക്കുമ്പോള്‍ എത്ര വേഗത്തിലാണ് പന്തെറിഞ്ഞത് എന്നതിനെക്കുറിച്ച് നമ്മള്‍ ശ്രദ്ധിക്കാറില്ല. മത്സരശേഷം തിരിച്ചെത്തുമ്പോള്‍ മാത്രമാണ് അക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കാറുള്ളു. അതുകൊണ്ടുതന്നെ ഓരോ മത്സരത്തിലും ശരിയായ ലെങ്ത്തില്‍ പന്തെറിയാനും വിക്കറ്റെടുക്കാനുമാണ് ഞാന്‍ ശ്രമിക്കുന്നത്-ഉമ്രാന്‍ വ്യക്തമാക്കി.

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരമായ ഉമ്രാന്‍ സ്ഥിരമായി 150 കിലോ മീറ്ററിലേറെ വേഗത്തില്‍ പന്തെറിഞ്ഞാണ് ശ്രദ്ധേയനാകുന്നത്. 156 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് ഐപിഎല്ലിലെ ഇന്ത്യന്‍ ബൗളറുടെ ഏറ്റവും വേഗതേയറിയ പന്തിന്‍റെ റെക്കോര്‍ഡ് കഴിഞ്ഞ സീസണില്‍ ഉമ്രാന്‍ സ്വന്തമാക്കിയിരുന്നു. നാളെ ശ്രീലങ്കക്കെതിരെ തുടങ്ങാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിലും തുടര്‍ന്ന് നടക്കുന്ന ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലും ഉമ്രാനുണ്ട്.

ശ്രീലങ്കക്കെതിരായ ടി20 പരമ്പക്കുള്ള ഇന്ത്യന്‍ ടീം

Hardik Pandya (C), Suryakumar Yadav (VC), Ishan Kishan, Ruturaj Gaikwad, Shubman Gill, Rahul Tripathi, Deepak Hooda, Sanju Samson, Washington Sundar, Yuzvendra Chahal, Axar Patel, Arshdeep Singh, Harshal Patel, Umran Malik, Shivam Mavi, Mukesh Kumar.

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പക്കുള്ള ഇന്ത്യന്‍ ടീം

Rohit Sharma (C), Hardik Pandya (VC), Shubman Gill, Virat Kohli, Suryakumar Yadav, Shreyas Iyer, KL Rahul, Ishan Kishan, Washington Sundar, Yuzvendra Chahal, Kuldeep Yadav, Axar Patel, Mohammad Shami, Mohammed Siraj, Umran Malik, Arshdeep Singh.

LEAVE A REPLY

Please enter your comment!
Please enter your name here