‘പഠാന്’ സെൻസർ ബോർഡിന്റെ അനുമതി; കാവി വസ്ത്രം ധരിച്ച രംഗത്തിന് മാറ്റമില്ല

0
240

മുംബൈ∙ ബോളിവുഡ് താരങ്ങളായ ഷാറുഖ് ഖാനും ദീപിക പദുക്കോണും അഭിനയിക്കുന്ന ‘പഠാൻ’ സിനിമയ്ക്കു സെൻസർ ബോർഡിന്റെ അനുമതി. വിവാദമായ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച രംഗത്തിന് മാറ്റമില്ല. മറ്റു ചില രംഗങ്ങളും വാചകങ്ങളും മാറ്റി. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു.

സിനിമയിലെ ‘ബേഷറം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണു വിവാദം കത്തിപ്പടർന്നത്. ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് ദീപിക അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ചില രാഷ്ട്രീയ സംഘടനകൾ രംഗത്തെത്തുകയായിരുന്നു. താരങ്ങളുടെ കോലം കത്തിക്കുകയും സിനിമ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയുമായിരുന്നു.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാറുഖ് ഖാന്‍ ചിത്രം എന്നതാണ് പഠാനെ ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷകളിലേക്ക് നീക്കിനിര്‍ത്തുന്നത്. സിദ്ധാര്‍ഥ് ആനന്ദാണ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25 ന് തിയേറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here