അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡ് പണിമുടക്കി; സഞ്ചാരികൾ തലകുത്തനെ നിന്നത് മിനിറ്റുകളോളം

0
241

അമ്യൂസ്‌മെന്റ് പാർക്കിലെ സാഹസീക റൈഡ് പണിമുടക്കുന്നത് സിനിമകളിലും മറ്റും നാം കണ്ടിട്ടുണ്ട്. പലരുടേയും പേടി സ്വപ്‌നവുമാണ് അത്. എന്നാൽ ഇത് യാഥാർത്ഥ്യമായിരിക്കുകയാണ് ചൈനയിൽ. അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡ് പണിമുടക്കിയതോടെ സഞ്ചാരികൾ തലകുത്തനെ നിന്നത് പത്ത് മിനിറ്റോളമാണ് !

ചൈനയിലെ അന്വി ഫുയാംഗ് സിറ്റിയിലെ അമ്യൂസ്‌മെന്റ് പാർക്കിലാണ് റൈഡ് പണിമുടക്കിയത്. തുടർന്ന് റൈഡനകത്തെ സഞ്ചാരികൾ പത്ത് മിനിനറ്റോളം തല കുത്തനെ നിന്നു. ഇതിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്.

റൈഡ് നിന്നുപോയതറിഞ്ഞ് ഓടിയെത്തിയ അധികൃതർ എത്ര ശ്രമിച്ചിട്ടും തകരാർ പരിഹരിക്കാൻ സാധിച്ചിരുന്നില്ല. റൈഡ് റീസ്റ്റാർട്ട് ചെയ്യാനുള്ള ശ്രമവും വിഫലമായി. തുടർന്ന് മെക്കാനിക്കുകൾ റൈഡിന് മുകളിൽ കയറി തകരാറ് പരിഹരിക്കുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here