ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിന് ശേഷം സൗദി ക്ലബ് അൽ നസ്‌റിന്‍റെ ആദ്യ മത്സരം ഇന്ന്

0
149

റിയാദ്: ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിന് ശേഷം സൗദി ക്ലബ് അൽ നസ്‌റിന്‍റെ ആദ്യ മത്സരം ഇന്ന്. സൗദി പ്രോ ലീഗിൽ അൽ-തെയ് ആണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം. ഫുട്ബോൾ അസോസിയേഷൻ വിലക്കുള്ളതിനാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് കളിക്കില്ല. ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് അൽ നസ്ര്‍. എതിരാളികളായ അല്‍-തെയ് ഏഴാം സ്ഥാനത്തും.

ഇതിനിടെ ന്യൂകാസിൽ യുണൈറ്റഡ് യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രീമിയർ ലീഗിലേക്ക് മടങ്ങുമെന്ന വാർത്ത നിഷേധിച്ച് ക്ലബ് മാനേജർ എഡി ഹോ രംഗത്തെത്തി. സൗദി ക്ലബ് അൽ നസറുമായുള്ള കരാറിൽ ന്യൂ കാസിലിൽ ചേരാനുള്ള ഉപാധിയുണ്ടെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് എഡി ഹോയുടെ വിശദീകരണം. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ടിന്‍റെ ഉടമസ്ഥതയിലുള്ള പ്രീമിയർ ലീഗ് ടീമാണിപ്പോൾ ന്യൂകാസിൽ യുണൈറ്റഡ്. ഈ ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയാൽ റൊണാൾഡോ ന്യൂകാസിലിലേക്ക് പോകുമെന്ന വാർത്ത പ്രചരിച്ചത്. 

സൗദി ക്ലബായ അൽ നസ്ര്‍ ഏകദേശം 1,950 കോടി രൂപയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് നല്‍കുന്ന വാര്‍ഷിക പ്രതിഫലം. ഇതോടെ പിഎസ്‌ജി താരം കിലിയന്‍ എംബാപ്പെ മറികടന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമെന്ന നേട്ടം റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. 128 മില്യന്‍ ഡോളറാണ് എംബാപ്പെയുടെ പ്രതിഫലം. മൂന്നാം സ്ഥാനത്തുള്ള ലിയോണല്‍ മെസിയുടെ പ്രതിഫലം 120 മില്യണ്‍ ഡോളറാണ്. പോര്‍ച്ചുഗീസ് ഇതിഹാസമായ റൊണാള്‍ഡോയെ കഴിഞ്ഞ ദിവസം അല്‍ നസ്ര്‍ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു.  

വാട്സ്ആപ്പിൽ മീഡിയവിഷൻ വാർത്തകൾ ലഭിക്കാൻ +919895046567 ഈ നമ്പർ നിങ്ങളുടെ ഗ്രൂപ്പിൽ ആഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here