ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഒഴിവാക്കേണ്ട മൂന്ന് ഭക്ഷണങ്ങൾ

0
389

തണുപ്പ്കാലത്ത് അമിതമായി ഭക്ഷണം കഴിക്കുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. കാരണം ശരീര താപനില കുറയുന്നു എന്ന വസ്തുത കാരണം കലോറി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന് ആഗ്രഹിക്കുന്നു. സ്വാദിഷ്ടമായ ഭക്ഷണങ്ങൾ കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുമെന്ന് ന്യൂട്രസി ലൈഫ്‌സ്റ്റൈലിന്റെ ന്യൂട്രീഷ്യനിസ്റ്റും സിഇഒയുമായ ഡോ.രോഹിണി പാട്ടീൽ പറഞ്ഞു.

കൊഴുപ്പുള്ള ഭക്ഷണങ്ങൾ അധികമായി കഴിക്കുമ്പോൾ ഇത് ധമനികളിൽ അടഞ്ഞുപോകുന്നതിന് കാരണമാകും. ​​ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചികിത്സിച്ചില്ലെങ്കിൽ, അത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇടയാക്കുമെന്നും ഡോ.രോഹിണി പറഞ്ഞു.

ഉയർന്ന കൊളസ്ട്രോൾ പാരമ്പര്യമായി ലഭിച്ചേക്കാം. പക്ഷേ ഇത് പലപ്പോഴും മോശം ജീവിതശൈലിയുടെയും ഭക്ഷണക്രമത്തിൻറെയും ഫലമാണ്. ഒരാൾ ആരോഗ്യവാനാണെങ്കിൽ അവർ പ്രതിദിനം 300 ഗ്രാമിൽ കൂടുതൽ കൊളസ്ട്രോൾ ശരീരത്തിലെത്തരുത്. ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ അവർ ദിവസേന കഴിക്കുന്നത് 200 ഗ്രാമിൽ താഴെയായി പരിമിതപ്പെടുത്തണമെന്നും ഡോ രോഹിണി പറയുന്നു. ഉയർന്ന കൊളസ്ട്രോളിന് കാരണമാകുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അവർ പറയുന്നു.

മധുരമുള്ള പാനീയങ്ങൾ…

ഇതിൽ ഐസ് ക്രീമുകളും മറ്റ് മധുര പലഹാരങ്ങളും ഉൾപ്പെടുന്നു. ഐസ്‌ക്രീമിലും കേക്കുകൾ, പേസ്ട്രികൾ, കുക്കികൾ തുടങ്ങിയ ബേക്ക് ചെയ്ത സാധനങ്ങളിലും പഞ്ചസാര ചേർക്കുന്നതായി വിദഗ്ധർ പറയുന്നു. ബേക്ക് ചെയ്ത സാധനങ്ങളിൽ പൂരിത കൊഴുപ്പ് ധാരാളമുണ്ട്. പഞ്ചസാര നിങ്ങളുടെ ശരീരത്തിലെ ട്രൈഗ്ലിസറൈഡുകൾ വർദ്ധിപ്പിക്കുകയും HDL (നല്ല കൊളസ്ട്രോൾ) അളവ് കുറയ്ക്കുകയും ചെയ്യുന്നു. ശീതളപാനീയങ്ങൾ, ടിന്നിലടച്ച ജ്യൂസുകൾ എന്നിവയ്‌ക്കൊപ്പം, ഈ മധുര പലഹാരങ്ങളും ശരീരഭാരം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു. കുക്കികൾ, കേക്കുകൾ, പേസ്ട്രികൾ എന്നിവ പലപ്പോഴും വലിയ അളവിലുള്ള വെണ്ണയും പഞ്ചസാരയും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

റെഡ് മീറ്റ്…

മറ്റേതൊരു മാംസ ഉൽപ്പന്നത്തേക്കാളും ആട്ടിറച്ചി, പന്നിയിറച്ചി എന്നിവയിൽ കൊളസ്‌ട്രോളും പൂരിത കൊഴുപ്പും കൂടുതലാണ്. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഇവ കഴിക്കുന്നത് അപകടകരമാണ്. അവർക്ക് ഹൃദ്രോഗമുണ്ടെങ്കിൽ അത് മാരകമായേക്കാമെന്ന് വി​ദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

വറുത്ത ഭക്ഷണങ്ങൾ…

ഫ്രൈകൾ, ഉരുളക്കിഴങ്ങ് ചിപ്‌സ് തുടങ്ങിയ വറുത്ത ലഘുഭക്ഷണങ്ങൾ ശൈത്യകാലത്ത് ജനപ്രിയമാണ്. പക്ഷേ, വറുത്ത ഭക്ഷണങ്ങൾ ഉയർന്ന കലോറിയും നല്ല രുചിയുണ്ടെങ്കിലും അപകടകരവുമാണ്. വറുക്കാത്ത ഭക്ഷണങ്ങളെ അപേക്ഷിച്ച് അവയ്ക്ക് ഉയർന്ന കലോറിയും ഊർജ സാന്ദ്രതയുമുണ്ട്. എൽഡിഎൽ (മോശം കൊളസ്ട്രോൾ) കുറയ്ക്കണമെങ്കിൽ വെള്ളം, നാരുകൾ, എച്ച്ഡിഎൽ എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്താം. കൂടാതെ, വ്യായാമം ചീത്ത കൊളസ്ട്രോളും കുറയ്ക്കുന്നു.

നിങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ മീഡിയവിഷൻ വാർത്തകൾ ലഭിക്കാൻ +919895046567 ഈ നമ്പർ ആഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here