ന്യൂഡൽഹി: ഒരു കുടുംബത്തിന് ഒരു വാഹനം എന്ന വ്യവസ്ഥ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.
അന്തരീക്ഷ മലിനീകരണം ശക്തമാകുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കണമെന്ന് ഹർജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ സർക്കാരാണ് നയപരമായ വിഷയത്തിൽ തീരുമാനം എടുക്കേണ്ടതെന്നും അതിൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതി ഹർജി തള്ളിയത്.