സഞ്ജു എവിടെ എന്ന് സൂര്യയോട് ഫാന്‍സ്, മനം നിറച്ച് താരത്തിന്റെ പ്രതികരണം

0
361

നാല് മാസത്തെ ചെറിയ ഇടവേളയ്ക്ക് ശേഷം കാര്യവട്ടത്ത് ഒരു മത്സരം എത്തിയപ്പോള്‍ അത് വിവാദങ്ങളില്‍ കുളിച്ചു. മത്സരം ആവേശമുള്ളതായിരുന്നെങ്കിലും ഒഴിഞ്ഞ കസേരകള്‍ സാക്ഷിയാക്കി ഇന്ത്യയ്ക്ക് വമ്പന്‍ ജയം ആഘോഷിക്കേണ്ടിവന്നു. മലയാളി താരം സഞ്ജു സാംസണിന്റെ അഭാവവും മലയാളികള്‍ക്ക് അത്രമേല്‍ ഉള്‍ക്കൊള്ളാനായില്ല.

ഇപ്പോഴിതാ മത്സരത്തിനിടെ കാണികള്‍ സഞ്ജു എവിടെയെന്ന് ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനോട് ചോദിക്കുന്നതിന്റെയും അതിന് സൂര്യകുമാര്‍ നല്‍കിയ മറുപടിയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സൂര്യകുമാര്‍ യാദവ് ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്ത് വരികെയാണ് സഞ്ജു എവിടെയെന്ന ചോദ്യം ഗ്യാലറിയില്‍ നിന്നുയരുന്നത്. ചോദ്യം ചെവിയില്‍ കൈവെച്ച് കേള്‍ക്കുന്നപോലെ ആംഗ്യം കാട്ടിയ സൂര്യകുമാര്‍ ഹൃദയത്തിലെന്നാണ് ആംഗ്യത്തിലൂടെ മറുപടി നല്‍കിയത്.

പരിക്കിനെ തുടര്‍ന്ന് നിലവില്‍ സഞ്ജു വിശ്രമത്തിലാണ്. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് സഞ്ജുവിന് പരിക്കേറ്റത്. തുടര്‍ന്ന സഞ്ജുവിന് ടി20 പരമ്പര നഷ്ടമായി. എന്നിരുന്നാലും ഏകദിന ടീമില്‍ താരത്തിന് അദ്ദേഹത്തിന് സ്ഥാനമുണ്ടായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here