പട്ടാപ്പകല്‍ വീട്‌ കുത്തിത്തുറന്ന്‌ 11 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു

0
181

ബന്തിയോട്: വീട്ടുകാര്‍ ക്ഷേത്രോത്സവത്തിന് പോയ നേരത്ത്, പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് 11 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. മറ്റൊരു വീട്ടില്‍ കവര്‍ച്ചാ ശ്രമമുണ്ടായി. ഹേരൂര്‍ കണറപ്പാടിയിലെ ആനന്ദന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സമീപത്തെ ചന്ദ്രന്റെ വീടിന്റെ ഗ്ലാസ് തകര്‍ത്ത നിലയില്‍ കെണ്ടത്തി.

ആനന്ദനും ഭാര്യയും വീടിന് സമീപത്തെ ബജെ മഹാവിഷ്ണു ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തിന് ഇന്നലെ രാവിലെ പത്ത് മണിയോടെ വീട് പൂട്ടി പോയതായിരുന്നു. ഉച്ചക്ക് രണ്ട് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പിറക് വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. അകത്ത് കയറി പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച 11 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതായി അറിയുന്നത്.

സമീപത്ത് ചന്ദ്രന്റെ വീടിന്റെ ജനല്‍ ഗ്ലാസ് തകര്‍ത്ത് രണ്ട് പേര്‍ വീടിനകത്ത് കയറാന്‍ ശ്രമിക്കുന്നതിനിടെ ഉത്സവത്തിന് പോയി മടങ്ങിവരികയായിരുന്ന ചന്ദ്രനെ കണ്ട് ഇവര്‍ സമീപത്തെ കുന്നിന് മുകളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ ഏറെനേരം തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. കുമ്പള പൊലീസ് സ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. കൂടുതല്‍ അന്വേഷണം നടന്ന് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here