സംഘർഷം അവസാനിപ്പിക്കണം; ഇസ്രായേലിന്റെ പലസ്തീൻ ആക്രമണത്തെ അപലപിച്ച് സഊദി അറേബ്യ

0
170

റിയാദ്: പലസ്തീൻ ജനതയ്ക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ സഊദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു.പലസ്തീനിൽ സിവിലിയന്മാർക്കെതിരെയുളള ആക്രമണത്തെ അപലപിക്കുന്നതായി സഊദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പലസ്തീനികളും ഇസ്രായേലികളും തമ്മിലുള്ള സ്ഥിതി കൂടുതൽ വഷളാകുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്നും സഊദി അറേബ്യ മുന്നറിയിപ്പ് നൽകി.

സംഘർഷം അവസാനിപ്പിക്കണം. സമാധാന ജീവിതം പുനസ്ഥാപിക്കണം. ഇതിന് ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കാൻ ശ്രമിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കിഴക്കൻ ജറുസലേമിൽ ഇസ്രായേൽ വെടിവെപ്പിൽ 13 വയസുള്ള ബാലൻ കൊല്ലപ്പെട്ടതായാണ് ഒടുവിലത്തെ സംഭവം. ഇതിന് മുൻപ് ജറുസലേമിലെ സിനഗോഗിൽ വെള്ളിയാഴ്ച നടന്ന വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ നഗരത്തിലുണ്ടായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.

കഴിഞ്ഞ ദിവസം അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ അധിക്രമത്തിൽ ഒമ്പത് ഫലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here